Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത; വാക്‌സിനുകള്‍ക്ക് ആഴ്ചകൾക്കുള്ളിൽ അനുമതി, ആദ്യ ഘട്ടത്തില്‍ 30 കോടി പേർക്ക്

ദില്ലി: ലോകത്തെ മുഴുവന്‍ ആരോഗ്യ വിദഗ്ദരും ശാസ്ത്രഞ്ജന്‍മാരും കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഇന്ന് ബ്രിട്ടനില്‍ കുത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏപ്പോള്‍ വാക്‌സിന്‍ ലഭ്യമായി തുടങ്ങുമന്നൊണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ഏന്നാല്‍ ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വാക്‌സിന്‍ വിതരണത്തിനായുള്ള രൂപരേഖ ഏകദേശം തയ്യാറായി കഴിഞ്ഞതായാണ് സൂചന. കേന്ദ്ര ആരോഗ്യ സെക്രട്ടറി നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്..

ആഴ്ചകള്‍ക്കുള്ളില്‍

ആഴ്ചകള്‍ക്കുള്ളില്‍

ഇന്ത്യയില്‍ വിവിധ കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണം നടന്നുവരികയാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ ചില വാക്‌സിനുകള്‍ക്ക് അനുമതി നനല്‍കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ആദ്യ ഘട്ട വിതരണത്തില്‍ 300 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കുമെന്നും രാജ്യത്ത് ഒന്നിലധികം വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തര അനുമതി

അടിയന്തര അനുമതി

ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. കൂടാതെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. ഒപ്പം ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്‌സിനും അനുമതി തേടിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

300 ദശലക്ഷം

300 ദശലക്ഷം

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, 50 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ എന്നിവരുള്‍പ്പെടെ 300 ദശലക്ഷം ആളുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നതിനായി കണ്ടെത്തിയെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഒരോ ഇന്ത്യക്കാരനും വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍

ആരോഗ്യപ്രവര്‍ത്തകര്‍

വാക്‌സിനേഷന്‍ ഡ്രൈവ് നടത്താന്‍ സഹായിക്കുന്നതിനായി 154,000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ആദ്യത്തെ 30 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ആവശ്യമായ കോള്‍ഡ് സ്‌റ്റോറേജ് സിസ്റ്റം രാജ്യത്തിനുണ്ടെന്നും രാജേശ് ഭൂഷണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമസേന

ഇന്ത്യന്‍ വ്യോമസേന

അതേസമയം, കോവിഡ് വാക്സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പുറകേ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. കോവിഡ് വാക്സിന്‍ വിതരണത്തിനായി ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുളള 100 സംവിധാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിരുന്നു.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍

കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ വിതരണത്തിനുള്ള പദ്ധതി തയാറാക്കുന്നതിനിടെയാണിത്. രാജ്യത്തെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനുള്ള ദൗത്യം വ്യോമ സേനയെ ഏല്‍പ്പിച്ചാല്‍ അത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമ സേന കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+