പുതിയ വകഭേദം 'കൊവിഡ് -22' ഡെൽറ്റയേക്കാൾ അപകടകരമാകാം; മുന്നറിയിപ്പുമായി വിദഗ്ദർ
ദില്ലി; അടുത്ത വർഷം നിലവിലേതിനേക്കാൾ മാരകമായ ലെ കൊവിഡ് വകഭേദം ഉയർന്നു വരുമെന്ന മുന്നറിയുപ്പുമായി വിദഗ്ദർ. കൊവിഡ്-22 എന്ന് വിളിക്കുന്ന ഈ വൈറസുകൾ വാക്സിൻ സ്വീകരിത്താവരിലൂടെ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് രോഗിയായ ഒരാൾ ശരാശരി പേരിലേക്ക് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതിനെയാണ് സൂപ്പർ സ്പ്രഡർ എന്ന് പറയുന്നത്. രോഗ ലക്ഷണം കാണിക്കാത്ത രണ്ട് പേർ ഒരുമിച്ച് കഴിയുന്നെന്ന് കരുതുക.ഇതിൽ ഒരു രോഗിയിൽ നിന്നും രണ്ട് പേരിലേക്ക് മാത്രമായിരിക്കും രോഗം വ്യാപിച്ചേക്കുക. എന്നാൽ മറ്റേ വ്യക്തിക്ക് കുറഞ്ഞത് 10 പേരിലേക്കെങ്കിലും കൊവിഡ് വ്യാപിപിക്കാനുള്ള ശേഷിയുണ്ടാകും. സൂപ്പർ സ്പ്രെഡറുകൾ കൂടുതലും കൊവിഡ് വ്യാപന ശൃംഖലകൾ ഉണ്ടാകാനും കമ്മ്യൂണിറ്റി വ്യാപനത്തിനും എന്തിന് പുതിയ തരംഗം തന്നെ സൃഷ്ടിക്കാൻ കാരണമായേക്കും. ശരാശരി, 2 മുതൽ 2.5 വരെ ആളുകൾക്കിടയിലാണ് കൊവിഡ് 19 പടരുന്നത്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

Recommended Video

നിലവിലെ വൈറസുകൾ സംയോജിച്ചുള്ള മാരമാകമായ വൈറാസാരിക്കും ഇതെന്ന് സൂറിച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് പ്രൊഫസർ സായ് റെഡ്ഡി പറഞ്ഞു. നിലനിൽ ഡെൽറ്റ, ബീറ്റ, ഗാമ വകഭേദങ്ങളാണ് വിവിധ രാജ്യങ്ങളിലായി സ്ഥിരീകരിച്ചത്. ഇവയെല്ലാം ചേർന്നുള്ള പുതിയ വകഭേദമായിരിക്കും ഉണ്ടായേക്കുക.കൊവിഡ് -22 നമ്മൾ ഇപ്പോൾ നേരിടുന്നതിനേക്കാൾ മോശം അവസ്ഥ ഉണ്ടാക്കും. അത്തരമൊരു വകഭേദം ഉണ്ടായാൽ എത്രയും വേഗം അതിനെ തിരിച്ചറിയേണ്ടതുണ്ട്. വാക്സിൻ നിർമ്മാതാക്കൾ ഇവയെ നേരിടാൻ ഉതകുന്ന വാക്സിനുകൾ വേഗത്തിൽ തന്നെ നിർമ്മിക്കണമെന്നും ദി സൺ റിപ്പോർട്ടിനെ ഉദ്ധരിച്ച് റെഡ്ഡി പറഞ്ഞു.
അതേസമയം വാക്സിനേഷൻ കൊണ്ട് മാത്രം ഇവയെ തരണം ചെയ്യാൻ സാധിച്ചേക്കില്ലെന്നും അദ്ദഹം മുന്നറിയിപ്പ് നൽകി. പുതിയ വകഭേദത്തെ ചെറുക്കുന്നതിന് ഒന്നിൽ കൂടുതൽ വാക്സിനുകൾ നമ്മൾ പ്രതീക്ഷിക്കേണ്ടി വരും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ അപകടസാധ്യതയുണ്ടാക്കുന്നില്ല എന്നതിന് മതിയായ തെളിവുകൾ ഉള്ളതിനാൽ എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നും ഡോ. റെഡ്ഡി പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി എൺപത് ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇപ്പോഴും കൊവിഡ് കേസുകളിൽ മുൻപിൽ അമേരിക്കയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേർക്കാണ് ഇവിടെ രേഗം ബാധിച്ചത്. ഇതോടെ യുഎസിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് കോടി എൺപത്തിയൊൻപത് ലക്ഷം കവിഞ്ഞു. ഇതുവരം 6.48 ലക്ഷം പേരാണ് ഇവിടെ മരിച്ചത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്കാണ്.ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ചികിത്സയിലുള്ളത് 3,22,327 പേരാണ്. രോഗമുക്തി നിരക്ക് 97.67 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,169 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 3,17,54,281 ആയി.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.92%) കഴിഞ്ഞ 61 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.1% ആണ്. കഴിഞ്ഞ 30 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് ഇത്. രാജ്യത്ത് ഇതുവരെ 51.11 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 59.55 കോടി ഡോസ് വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications