കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം വീണ്ടും കൊവിഡ് ഭീതിയില്‍; 13216 പേര്‍ക്ക് കൂടി രോഗം, ഇത്രയും വര്‍ധന 4 മാസത്തിനിടെ ആദ്യം

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. പുതിയ തരം ഗത്തിന് സമാനമായ രീതിയിലാണ് ഇപ്പോൾ കോവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 13,216 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 113 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കേസുകൾ ഇത്രയും ഉയരുന്നത്. 23 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,83,793 ആയി വർദ്ധിച്ചു. രോ ഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,840 ആയും ഉയർന്നു.

നിലവിൽ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 68,108 ആണ്. മൊത്തം അണുബാധയുടെ 0.16 ശതമാനം സജീവമായ കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 8,148 പേർക്കാണ് രോ ഗം ഭേദമായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,90,845 ആയി ഉയർന്നു. മൊത്തം വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.64 ശതമാനമായി. അതേ സമയം രാജ്യത്തൊട്ടാകെയുള്ള വാക്സിൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 196 കോടി കവിഞ്ഞു.

 coronavirus

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 4,165 കേസുകൾ, കേരളത്തിൽ 3,162, ഡൽഹിയിൽ 1,797, ഹരിയാനയിൽ 689, കർണാടകയിൽ 634 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊത്തം 79.05 ശതമാനം പുതിയ കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31.51 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്ന് മാത്രമാണ്. അതേ സമയം രേഖപ്പെടുത്തിയ പുതിയ 23 മരണങ്ങളിൽ 13 എണ്ണം കേരളത്തിൽ നിന്നാണ്. മൂന്ന് മരണങ്ങൾ മഹാരാഷ്ട്രയിലും രണ്ടെണ്ണം കർണ്ണാടകയിലും ഒരെണ്ണം വീതം ഡൽഹി, മേഘാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്.

വിദ്യാർത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി: പികെ നവാസിനെതിരെ ഉപാധ്യക്ഷന്റെ പരാതിവിദ്യാർത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറി: പികെ നവാസിനെതിരെ ഉപാധ്യക്ഷന്റെ പരാതി

ആകെ രേഖപ്പെടുത്തിയ മരണങ്ങളുടെ കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ. ഇതുവരെ 1,47,883 ആളുകളാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ ആകെ 69,866 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 40,112 , തമിഴ്നാട്ടിൽ 38,026, ഡൽഹിയിൽ 26,226, ഉത്തർ പ്രദേശിൽ 23,526, പശ്ചിമ ബം ഗാളിൽ 21,207 എന്നിങ്ങനെയാണ് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം.

സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
covid cases are Rising in the country; Newly reported 13,216 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X