കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് രോഗികൾ 40 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 87,800 പേർക്ക് രോഗം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യ തന്നെയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,800 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 80,000 ത്തിന് മുകളിൽ കടക്കുന്നത്. ലോകത്ത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് 40 ലക്ഷത്തിലേറെ രോഗബാധിതരുളളത്.

ഇന്നലെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 1,089 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 69,561ആയി. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. വെളളിയാഴ്ച മഹാരാഷ്ട്രയില്‍ 19,218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

corona1-15831

Recommended Video

cmsvideo
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO | Oneindia Malayalam

13 ദിവസം കൊണ്ടാണ് രാജ്യത്ത് കൊവിഡ് ബാധിതർ 40 ലക്ഷം കടന്നിരിക്കുന്നത്.
ഇന്ത്യയിൽ 50 ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം 1 ദശലക്ഷത്തിൽ നിന്ന് 4 ദശലക്ഷമായി ഉയർന്നത്. അതേസമയം ബ്രസീലിൽ 75 ദിവസവും യുഎസിൽ 86 ദിവസവുമാണ് കേസുകൾ വർധിച്ചത്. അതേസമയം കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയുടെ മരണനിരക്കാണ് ഏറ്റവും താഴ്ന്ന നിലയിൽ, ഇത് യുഎസിലെ മരണനിരക്കിന്റെ പകുതിയിൽ താഴെയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തു നടത്തുന്നത് പ്രതിദിനം 11.70 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,69,765 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.7 കോടിയോട് അടുക്കുകയാണ് (4,66,79,145).

ഉയര്‍ന്ന പരിശോധനയ്ക്കിടയിലും പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 7.5 ശതമാനത്തില്‍ താഴെയും സഞ്ചിത പോസിറ്റീവിറ്റി നിരക്ക് 8.5 ശതമാനത്തില്‍ താഴെയുമാണ്. 1.74 % ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്. ഇത് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിപ്പോള്‍ 1631 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 1025 ലാബുകളും സ്വകാര്യ മേഖലയില്‍ 606 ലാബുകളുമുണ്ട്.

English summary
Covid cases cross 40 lakh in India; In 24 hours, 87,800 new cases reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X