രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഇടിയുന്നു: കഴിഞ്ഞ 24 മണിക്കൂറിലെ രോഗികള്‍ 27,409 പേർ മാത്രം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 27,409 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചത്തെ 34,113 അണുബാധകളിൽ നിന്നും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 4,23,127 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.99 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,17,60,458 ആയി. 97.82% ആണ് ദേശീയ രോഗമുക്തി നിരക്ക്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,29,536 പരിശോധനകള്‍ നടത്തി. ആകെ 75.30 കോടിയിലേറെ (75,30,33,302) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.23 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 44.68 ലക്ഷത്തിലധികം (44,68,365) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 173.42 കോടി (1,73,42,62,440) പിന്നിട്ടു. 1,95,26,899 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 171.35 കോടിയോടടുത്ത് (1,71,35,61,420) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 12.14 കോടിയിലധികം (12,14,64,136) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. അതേസമയം, മുംബൈയിലെ ഏറ്റവും പുതിയ ജീനോം സീക്വൻസിംഗിൽ പരിശോധിച്ച 95 ശതമാനം സ്രവ സാമ്പിളുകളിലും ഒമിക്‌റോൺ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇതാണ് ഡിസംബർ അവസാനത്തോടെ കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാം തരംഗത്തിന് കാരണമായാതായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ മുംബൈയിലെ കേസുകളില്‍ വലിയ കുറവുണ്ട്.
പാന്റ് എവിടെയെന്ന് 'ചൊറി കമന്റ്'; കലക്കന്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്
ദില്ലിയിലും കോവിഡ് കേസുകള്‍ വലിയ തോതില്‍ കുറവുണ്ട്. ഇതോടെ ദില്ലി ജാമിയ മില്ലിയ ഇസ്‌ലാമിയ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ഫിസിക്കൽ ക്ലാസുകൾ മാർച്ച് 2 മുതലും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് പകുതി മുതലും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓഫ്‌ലൈൻ ക്ലാസുകൾക്ക് വരുന്നവർക്ക് സാധുവായ ഐഡി കാർഡിനൊപ്പം നെഗറ്റീവ് ആർ ടി പി സി ആർ റിപ്പോർട്ടും സർവകലാശാല നിർബന്ധമാക്കിയിട്ടുണ്ട്. ഡൽഹിയിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കായി സ്കൂളുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സർവ്വകലാശാലയുടേയും തീരുമാനം.












Click it and Unblock the Notifications