കൊവിഡ് തിരിച്ചുവരുന്നു, തലസ്ഥാന നഗരിയില്‍ വന്‍ കുതിപ്പ്, ഗുരുഗ്രാമില്‍ അടക്കം ആശങ്ക
ദില്ലി: കൊവിഡ് തരംഗം അവസാനിക്കുന്നില്ലെന്ന സൂചന നല്‍കി രാജ്യ തലസ്ഥാനത്ത് വീണ്ടും കേസുകള്‍ വര്‍ധിക്കുന്നു. പോസിറ്റിവിറ്റി നിരക്ക് ആശങ്കപ്പെടുത്തുന്ന നിരക്കിലാണ് ദില്ലിയിലും സമീപത്തെ നഗരങ്ങളിലെല്ലാം വര്‍ധിക്കുന്നത്. ദില്ലിയില്‍ തിങ്കളാഴ്ച്ച 137 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കാണിത്. ഏപ്രില്‍ നാലിന് 0.5 ശതമാനം മാത്രമായിരുന്നു ദില്ലിയിലെ പോസിറ്റിവിറ്റി നിരക്ക്. അവിടെ നിന്നാണ് ഇത്രയും കൂടിയ തോതിലേക്ക് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചത്. കൊവിഡ് കേസ് വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ അതിനെ നേരിടാന്‍ ആരോഗ്യ മേഖല സജ്ജമാണ്. ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ദില്ലിയില്‍ രേഖപ്പെടുത്തി. 2.70 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതില്‍ ചെറിയ തോതിലുള്ള ആശങ്കകളും ദില്ലിയിലുണ്ട്. ആദ്യ രണ്ട് തരംഗങ്ങളും രൂക്ഷമായി ബാധിച്ചത് ദില്ലിയെയാണ്. അതുകൊണ്ട് വീണ്ടും കേസുകള്‍ അത്തരത്തിലേക്ക് ഉയരുമോ എന്നാണ് ആശങ്ക. ദില്ലിയില്‍ പക്ഷേ മൂന്നാം തരംഗം അത്ര ഭീഷണിയായിരുന്നില്ല. രാജ്യത്താകെ മറ്റ് പലയിടത്തും കൊവിഡ് കേസുകള്‍ കുറഞ്ഞിരിക്കുന്നതിനിടെയാണ് ദില്ലിയില്‍ കേസുകള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത്.
സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് കെജ്രിവാള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെയാണ് കൊവിഡ് കേസുകള്‍ ദില്ലിയില്‍ വര്‍ധിച്ചത്. ഞായറാഴ്ച്ച 141 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ കൊവിഡ് മരിക്കുകയും ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായിരുന്നു. ശനിയാഴ്ച്ച കേസുകള്‍ കൂടുതലായിരുന്നു. 160 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമായിരുന്നു. വെള്ളിയാഴ്ച്ച 146 കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ടിപിആര്‍ 1.39 ശതമാനമായി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രംഗത്ത് വന്നു. ദില്ലിയില്‍ ആശങ്കപ്പെടേണ്ടതായ സാഹചര്യം ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദില്ലി സര്‍ക്കാര്‍ സാഹചര്യം പരിശോധിക്കുന്നുണ്ടെന്നും ജെയിന്‍ പറഞ്ഞു. ദില്ലി മാസ്‌ക് ഉപയോഗിക്കുന്നത് ഒഴിവാക്കിയിട്ടില്ല. പക്ഷേ നാല്ചക്ര വാഹനങ്ങളില്‍ അടക്കം യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. ഗുരുഗ്രാമില്‍ ചൊവ്വാഴ്ച്ച 129 കേസുകളാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ പ്രതിദിന വര്‍ധനവ് നൂറ് കടന്നിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്കും ആശങ്കപ്പെടുത്തുന്ന നിരക്കിലാണ്. 8.5 ശതമാനമായിട്ടാണ് വര്‍ധിച്ചത്.
മാര്‍ച്ച് നാലിന് 115 കേസുകളാണ് ഗുരുഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നതും ഗുരുഗ്രാമിലെ കണക്കുകളാണ്. എന്നാല്‍ പിന്നീടിത് 30 കേസുകളായി ചുരുങ്ങിയിരുന്നു. അടുത്തിടെ മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമില്ല എന്ന് പ്രഖ്യാപിച്ചിരുന്നു ഹരിയാന സര്‍ക്കാര്‍. പൊതുസ്ഥലത്തും, തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതാണ് ഹരിയാനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗുരുഗ്രാമിലെ സാഹചര്യം നിയന്ത്രണ വിധേയമാണ്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്. നല്ലൊരു വിഭാഗം ആളുകളും മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.
കേസുകളില്‍ ഭൂരിഭാഗവും യാത്ര ചെയ്തവരോ, ആഘോഷപരിപാടികളില്‍ പങ്കെടുത്തവരോ ആണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍കേസുകല്‍ഇനിയും കൂടാമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും, മാസ്‌ക് ധരിക്കുന്നതും, കുട്ടികളെ വാക്‌സിനേറ്റ് ചെയ്യുന്നതും തുടരണമെന്ന് മേദാന്ത ആശുപത്രിയിലെ ഡോ സത്യപ്രകാശ് യാദവ് പറഞ്ഞു. ബൂസ്റ്റര്‍ ഷോട്ടുകള്‍എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നോയിഡയിലെ സ്‌കൂളില്‍ മൂന്ന് അധ്യാപകരടക്കം 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications