കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലെ വനിത ഷെല്‍ട്ടര്‍ ഹോമില്‍ 90 പേര്‍ക്ക് കൊവിഡ്, രോഗ ഉറവിടം വ്യക്തമല്ല

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമിലെ 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിത അഹിര്‍വാറാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ഐസോലഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

covid

Recommended Video

cmsvideo
റഷ്യയുടെ വാക്‌സിന്‍ പണി തരുമോ ? അറിയേണ്ടതെല്ലാം

അതേസമയം, ഉത്തര്‍പ്രദേശില്‍ 36 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലക്‌നൗ, കാണ്‍പൂര്‍ നഗര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പൂര്‍ എന്നീ ജില്ലകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 58000ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 941 മരണമാണ് ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 50000 കടന്നു. 26 ലക്ഷത്തില്‍ കൂടുതല്‍ രോഗികളാണ് ഇന്ത്യയില്‍ ഇതുവരെയുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്. അമേരിക്ക.ും ബ്രസീലുമാണ് ഇന്ത്യയ്ക്ക് തൊട്ടുമുമ്പിലുള്ളത്. എന്നാല്‍ ദിവസേന മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാമത്.

എന്നാല്‍ രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസം പകരുന്ന ഒന്നാണ്. 19.19 ലക്ഷം രോഗികളാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം മൂന്ന് കോടി സാമ്പിളുകള്‍ പരിശോധിച്ചെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 7.31 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.

English summary
Covid Confirmed for 90 inmates at a girls shelter home in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X