കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് നമ്മുടെ തൊഴിൽ സ്വഭാവത്തെ മാറ്റിമറിച്ചു, ഇന്ന് പുതിയ തൊഴിൽ സംസ്‌ക്കാരമാണുള്ളത്;പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ലോക യുവജന നൈപുണ്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഏറ്റവും ഏറ്റവും വലിയ ശക്തി നൈപുണ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, രാജ്യത്ത് സ്‌കില്‍ ഇന്ത്യ മിഷന്‍ രൂപീകരിച്ചിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഇന്ന് ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡ് നമ്മുടെ ജോലിയുടെ സ്വഭാവത്തെ ആകെ മാറ്റി. ഇന്ന് പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നമ്മുടെ യുവാക്കള്‍ പുതിയ കഴിവുകള്‍ നേടുകയാണ്. സ്‌കില്‍, റീ സ്‌കില്‍, അപ് സ്‌കില്‍ എന്നിവ ഇക്കാലത്ത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

modi

സ്‌കില്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഗുണം 50 മില്യണ്‍ യുവജനങ്ങള്‍ക്ക് ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ജനങ്ങള്‍ക്ക് അറിവും നൈപുണ്യവും തമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നിങ്ങള്‍ സൈക്കിള്‍ ഓടിക്കുന്നത് എങ്ങനെയാണെന്ന് പുസ്തകത്തില്‍ വായിക്കാനും വീഡിയോ കാണാനും സാധിക്കും. അതാണ് അറിവ്. എന്നാല്‍ നിങ്ങള്‍ക്ക് സൈക്കിള്‍ ഓടിക്കണമെങ്കിൽ നിങ്ങള്‍ക്ക് നൈപുണ്യം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi calls PM Modi 'asatyagrahi' | Oneindia Malayalam

ആരോഗ്യത്തോടെയും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും പുറത്ത് തുപ്പുന്നതിനെതിരെ ആളുകളെ ബോധവല്‍ക്കരിക്കാനും യുവാക്കളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തു. അറിവും വൈദഗ്ധ്യവും തമ്മില്‍ ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. വൈദഗ്ധ്യം ആണ് നമ്മളെ സ്വയം പര്യാപ്തമാക്കുക . വൈദഗ്ധ്യം എന്നതൊരു സമ്പത്താണ്. അതാര്‍ക്കും എടുത്ത് കൊണ്ട് പോകാനാകില്ല. വൈദഗ്ധ്യം എന്നതാണ് നമ്മുടെ പ്രേരകശക്തി. വൈദഗ്ധ്യം എന്നത് നമ്മള്‍ നമുക്ക് തന്നെ നല്‍കുന്നതാണ്. അത് അനുഭവത്തോടൊപ്പം വളരുന്നതാണ്. വൈദഗ്ധ്യം എന്നത് കാലാതീതമാണ്. സമയത്തിനൊപ്പം അത് മെച്ചപ്പെടുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
COVID has changed the nature of our jobs There is a new work culture today says pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X