കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുതിയതായി 6,594 പേർക്ക് കോവിഡ്; മുബൈയിൽ ഒമിക്രോൺ സബ് വേരിയന്റ് ബിഎ.4, ബിഎ.5 എന്നിവ കണ്ടെത്തി

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയതായി 6,594 പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോ ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,36,695 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് രേഖപ്പെടുത്തിയ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. 8,084 പേർക്കായിരുന്നു ഇന്നലെ കോവിഡ് ബാധിച്ചത്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 50,548 ആയി ഉയർന്നു.

24 മണിക്കൂറിനുള്ളിൽ 2,553 കേസുകളുടെ വർദ്ധനവാണ് സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.12 ശതമാനം ആണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.67 ശതമാനം ആയി രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4,035 പേർക്കാണ് രോ ഗം ഭേദമായത്. ഇതോടെ രോ ഗം ഭേദമായവരുടെ ആകെ എണ്ണം 4,26,61,370 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും ആണ്.

covid

ആറ് പുതിയ മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടെണ്ണം ആസമിൽ നിന്നും ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ പത്ത് പേർ മരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,21,873 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 85.54 കോടി കവിഞ്ഞു. രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 195.35 കോടി കവിഞ്ഞു.

വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍

അതിനിടെ മുംബൈയിൽ ഒമിക്രോൺ സബ് വേരിയന്റ് ബിഎ.4, ബിഎ.5 എന്നിവ കണ്ടെത്തി. മൂന്ന് രോ ഗികളിലാണ് ബിഎ.4 കണ്ടെത്തിയിരിക്കുന്നത്. ഒരു രോ ഗിക്ക് ബിഎ.5 കണ്ടെത്തിയിട്ടുണ്ട്. മെയ് 14 നും 24 നും ഇടയിൽ എടുത്ത സാമ്പിളുകളിൽ നിന്നാണ് ഈ രോഗികളെ തിരിച്ചറിഞ്ഞത്. കസ്തൂർബാ ഗാന്ധി ആശുപത്രിയിൽ ആയിരുന്നു ഇതിന്റെ പരിശോധനകൾ നടത്തിയത്. 2020 ഡിസംബറിൽ ആയിരുന്നു രാജ്യത്തെ കോവിഡ് രോ ഗികളുടെ എണ്ണം ഒരു കോടി കടന്നത്. പിന്നാലെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ രാജ്യം രണ്ട് കോടിയും 2021 ജൂണിൽ മൂന്ന് കോടിയും കോവിഡ് രോ ഗികൾക്ക് സാക്ഷിയായി.

English summary
The number of active Covid cases has increased by 2,553 in 24 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X