Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തരംഗത്തിലും മരണനിരക്ക് 1.12 ശതമാനം, 99 ശതമാനം രോഗമുക്തി, ഇന്ത്യക്കുള്ള പ്രതീക്ഷ

ദില്ലി: ഇന്ത്യ കൊവിഡ് രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഇതിനിടയിലും പ്രതീക്ഷ ഉണ്ടാക്കുന്ന കാര്യം മരണനിരക്ക് വലിയ തോതിലേക്ക് ഉയര്‍ന്നിട്ടില്ല എന്നാണ്. ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നതെല്ലാം വാര്‍ത്തയില്‍ വരുന്നുണ്ട്. പക്ഷേ കണക്കുകളില്‍ മരണനിരക്ക് കുറവാണ്. അതോടൊപ്പം കൊവിഡ് പീക്ക് സ്റ്റേജിലായിരുന്ന മഹാരാഷ്ട്രയില്‍ കേസുകള്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഫലിച്ച് തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. വാക്‌സിനേഷനും ഫലം ചെയ്യുന്നുണ്ട്.

പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

ഇന്ത്യയില്‍ കൊവിഡ് സെന്ററുകളില്‍ നിന്ന് നിരവധി പേര്‍ രോഗമുക്തി നേടുന്നുണ്ട്. അതോടൊപ്പം ഓക്‌സിജന്‍ വിതരണം ശക്തമായി വരികയാണ്. കൊവിഡ് രണ്ടാം തരംഗം അതിശക്തമായിട്ടും മരണനിരക്ക് ഒരു ശതമാനത്തിന് മുകളില്‍ മാത്രമാണ്. അതായത് 99 ശതമാനം കൊവിഡ് രോഗികളും രോഗമുക്തി നേടുന്നുണ്ട് എന്നര്‍ത്ഥം. മരണനിരക്ക് ഇനിയും കൂടാമെങ്കിലും മൊത്തത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇക്കാര്യം.

മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍

മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍

രാജ്യത്ത് മൂന്ന് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവയാണിത്. ഈ മൂന്നിടത്തും കേസുകള്‍ കൂടുന്നത് അവസാനിച്ചിട്ടുണ്ട്. പോരാത്തതിന് കുറഞ്ഞും വരുന്നുണ്ട്. രണ്ടാം തരംഗം ശക്തമായ മധ്യപ്രദേശിലും കൊവിഡ് കേസുകള്‍ കുറയുന്നുണ്ട്. ദേശീയ തലത്തില്‍ പക്ഷേ കേസുകള്‍ വലിയ തോതില്‍ കൂടുന്നുണ്ട്. 3.50 ലക്ഷം കൊവിഡ് കേസുകളാണ് ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകള്‍ 1.73 കോടിക്ക് മുകളിലെത്തി. ഇതില്‍ തന്നെ 1.95 ലക്ഷം പേര്‍ മരണപ്പെട്ടു.

കണക്കുകള്‍ പരിശോധിക്കാം

കണക്കുകള്‍ പരിശോധിക്കാം

1.95 ലക്ഷം മരിച്ചെന്ന് കണക്കാക്കുമ്പോള്‍ മരണനിരക്ക് 1.12 ശതമാനമാണ്. ഒന്നര കോടിയില്‍ അധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ രോഗമുക്തി ശതമാനം 98.88 ശതമാനമാണ്. പല സംസ്ഥാനങ്ങളിലും ഇത് 85നും 90നും മുകളിലാണ്. ആശുപത്രികളില്‍ അഡ്മിറ്റ് പോലും ചെയ്യാതെ മാറിയവരുണ്ട്. ഹോം ക്വാറന്റീന്‍ കൊണ്ട് രോഗം മാറിയവരുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരില്‍ 30 ശതമാനത്തില്‍ താഴഎ പേര്‍ക്ക് മാത്രമാണ് വെന്റിലേഷന്‍ ആവശ്യമായി വന്നത്. ആദ്യ തരംഗത്തില്‍ 37 ശതമാനം പേര്‍ക്ക് വേണ്ടി വന്നിരുന്നു.

പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കണം

പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കണം

നിലവില്‍ ഇന്ത്യയുടെ പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണ്. നാലിലൊന്ന് സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് നിരക്ക് കണ്ടെത്തുന്നുണ്ട്. 14.02 ലക്ഷം സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 3.54 ലക്ഷം സാമ്പിളുകളും പോസിറ്റീവായിരുന്നു. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം ഈ കണക്കുകള്‍ വെച്ച് രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കേണ്ടി വരും.

Recommended Video

cmsvideo
    Donate to CMDRF says actor hareesh peradi
    മഹാരാഷ്ട്രയില്‍ പ്രതീക്ഷ

    മഹാരാഷ്ട്രയില്‍ പ്രതീക്ഷ

    മഹാരാഷ്ടയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കു ന്നത്. ദിവസങ്ങളോളം 60000 കേസിന് മുകളില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച 48700 ആയി ഇത് കുറഞ്ഞു. 24 മണിക്കൂറില്‍ 524 മരണങ്ങളും രേഖപ്പെടുത്തി. അതേസമയം 24 മണിക്കൂറിനിടെ 3876 കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. 70 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ രണ്ടാം തരംഗത്തിന്റെ പീക്ക് സ്റ്റേജ് അവസാനിച്ചുവെന്നാണ് സൂചന. കേസുകള്‍ കാര്യമായി കുറഞ്ഞ് വരുന്നുണ്ട്. ഇത് വളരെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത കൂടിയാണ്.

    തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+