കൊവിഡ് ആശങ്കയിൽ: ഇന്ത്യയിൽ 2,487 പുതിയ കേസുകൾ; 78.2 % രോഗവും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്!
ഡൽഹി: ഇന്ത്യയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന തരത്തിലെ റിപ്പോർട്ടുകളാണ് പ്രതിദിനം പുറത്തു വരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിലധികം പ്രതിദിന കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നും സമാനമായ സ്ഥിതിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,487 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,21,599 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 13.0 % ന്റെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
13 മരണങ്ങൾ കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,24,214 ആയി ഉയർന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,878 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,79,693 ആയി മാറി. അതേസമയം, വീണ്ടെടുക്കൽ നിരക്ക് നിലവിൽ 98.74 % ആണ്.
17,692 സജീവ കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്. കോവിഡ് രോഗ ബാധ നിശ്ചയിക്കുന്നതിലേക്ക് വേണ്ടി 4,86,963 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. അതേസമയം, രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 78.2 % കേസുകളും ഡൽഹി, കേരളം, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇതിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാത്രം 27. 06 % കേസുകൾ നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിൽ 673, കേരളം 523, ഹരിയാന 343 , മഹാരാഷ്ട്ര 248 , ഉത്തർപ്രദേശ് 158 എന്നിങ്ങനെയാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചരിക്കുന്നവരുടെ റിപ്പോർട്ട്.
വാ തുറന്നാൽ അസഭ്യ വാക്കുകള്‍!; 'ഇത് ലാസ്റ്റ് വാണിംഗ്'; മത്സരാര്‍ഥികൾക്ക് മോഹൻലാലിന്റെ മുന്നറിയിപ്പ്
കേസുകളുടെ പേരിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള വാക്സിനേഷനും രാജ്യത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ ആകെ 15,58,119 കൊവിഡ് വാക്സിൻ ഡോസുകൾ ആണ് നൽകിയത്. ഇതോടെ ആകെ ഡോസുകളുടെ എണ്ണം 1,91,32,94,864 ആയി ഉയർന്നു.
അതേസമയം, രാജ്യത്ത് ഇന്നെലെ, 2,858 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതോടെ, കേസുകൾ 4,31,19,112 ആയി മാറിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, സജീവ കേസുകൾ ഇന്നലെ 18,096 ആണ്. 11 മരണങ്ങളാണ് ശനിയാഴ്ച കൊവിഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ, മരണങ്ങളുടെ എണ്ണം 5,24,201 ആയി ഉയർന്നിരുന്നു.