തമിഴ്നാട്ടിന് കൊവിഡ് പൂട്ട്; പുറത്തിറങ്ങിയാൽ പിടി വീഴും; നിയന്ത്രണങ്ങൾ 31 വരെ നീട്ടി
തമിഴ്നാട്ടിന് കൊവിഡ് പൂട്ട്; പുറത്തിറങ്ങിയാൽ പിടി വീഴും; നിയന്ത്രണങ്ങൾ 31 വരെ നീട്ടി
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി ഉള്ളത്.
ഈ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റസ്റ്റോറന്റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി പത്തു മണിവരെ ടേക്ക് എവേ സേവനങ്ങൾ മാത്രം അനുവദിക്കും. അതിനൊപ്പം മറ്റ് കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
സ്‌കൂളുകൾ, കിന്റർഗാർഡൻ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ ഭാഗീകമായി അടച്ചു പൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണവും 31 വരെ തുടരും.

എന്നാൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ജനുവരി 9 മുതലാണ് തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കൊവിഡ്, ഒമൈക്രോൺ സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. അതേസമയം, ഞായറാഴ്ച ലോക്ക്ഡൗൺ പ്രാബല്യത്തിൽ ഉണ്ടെങ്കിലും വിവാഹം ഉൾപ്പെടെയുള്ള മറ്റ് ചടങ്ങുകൾക്ക് പങ്കെടുക്കുവാൻ സാധിക്കും. എന്നാൽ, ഇത്തരം ചടങ്ങുകൾക്ക് 100 പേർക്ക് മാത്രമാണ് അനുമതി.

അതേ സമയം, നിലവിൽ തമിഴ്നാട്ടിൽ ജനുവരി 6 മുതൽ ആരംഭിച്ച കർഫ്യൂവും നിലവിലുണ്ട് . ആരാധനാലയങ്ങളിലെ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി 14 മുതൽ 18 വരെ ആരാധനാലയങ്ങൾ അടച്ചിട്ടുളള കടുത്ത നടപടിയും സ്വീകരിച്ചു വരികയാണ്. ഇന്നലെ, 23,989 പേർക്ക് കൂടി തമിഴ്നാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. 15.3 ശതമാനമാണ് ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചെന്നൈയിൽ 28.6 ശതമാനമാണ് ടിപിആർ. ചികിത്സയിൽ കഴിയുന്ന 1,31,007 രോഗികളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

എന്നാൽ, കേരളത്തിലും സ്ഥിതി മോശമല്ലാതെ തുടരുകയാണ്. കേരളത്തിൽ ഇന്നലെ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗ ബാധ.

ഇന്നലത്തെ കണക്ക് പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 596 ആണ്. രോഗമുക്തി നേടിയവര്‍ 3819. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതിനൊപ്പം തന്നെ, കേരളത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ ഇന്നലെ 50 ശതമാനം കടന്നിരുന്നു. 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ എടുത്തത്. ഇവിടെ ആകെ 97,458 ഡോസ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. ഒമൈക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കാനായെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications