കൊവിഡ് പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ; ഉത്തരവ് ഇങ്ങനെ
കൊവിഡ് പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ; ഉത്തരവ് ഇങ്ങനെ
ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ പരിശോധനയ്ക്കും ഹോം ഐസൊലേഷനുമുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഒരു പുതിയ ഉത്തരവ് അനുസരിച്ച്, രോഗ ലക്ഷണങ്ങളുള്ള എല്ലാ ആളുകളും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. കൂടാതെ പരിശോധന നെഗറ്റീവ് ഫലം കാണിക്കുകയാണെങ്കിൽ, ഐസിഎംആർ പ്രോട്ടോക്കോളുകൾ പ്രകാരം ഒരു ആർടിപിസിആർ പിന്തുടരണം.
എന്നാൽ, കോവിഡ് രോഗികളുടെ എല്ലാ പ്രാഥമിക സമ്പർക്കം വഴി രോഗ ലക്ഷണം ഉണ്ടായാൽ പ്രായം കണക്കാക്കാതെ തന്നെ വൈറസ് പരിശോധന നടത്തണം.

പരിശോധന നടത്തി പോസിറ്റീവ് ആയാൽ പരിശോധിച്ചവർ വീട്ടിൽ നിരീക്ഷണത്തിൽ വിധേയനാകേണ്ടിവരും. കൂടാതെ മൂന്ന് ദിവസത്തേക്ക് പനി അനുഭവപ്പെട്ടില്ലെങ്കിൽ ഏഴ് ദിവസത്തിന് ശേഷം നിരീക്ഷണം നിർത്താം. "ഹോം ഐസൊലേഷൻ കാലയളവ് അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധനയുടെ ആവശ്യമില്ല," കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നു. അതേ സമയം, പ്രാഥമിക സമ്പർക്കം പുലർത്തുന്നവരും ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം.

കോവിഡ് -19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്ന ആരോഗ്യ പ്രവർത്തകരെ അണുബാധയ്ക്കായി പരിശോധിക്കും. രോഗ ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ ആയ ആരോഗ്യ പ്രവർത്തകർ അഞ്ച് ദിവസം വീട്ടിലോ ഹോട്ടലിലോ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേ സമയം, സംസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമാകുകയാണ്. കർണാടകയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ കൊവിഡ് പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം മരിച്ചിരുന്നു.

ചൊവ്വാഴ്ച മാത്രം 1,237 സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറയുന്നതനുസരിച്ച്, സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ 5,568 സജീവ കേസുകളുണ്ട്. മുതിർന്നവരേക്കാൾ കുട്ടികളെ ബാധിക്കുന്ന മൂന്നാമത്തെ തരംഗത്തെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കളിൽ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സംസ്ഥാന കോവിഡ് റൂമിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, കർണാടകയിലെ കുട്ടികൾക്കിടയിലെ പോസിറ്റിവിറ്റി നിരക്ക് മൂന്നാം തരംഗത്തിൽ ഒരു കുതിച്ചുചാട്ടം കണ്ടില്ല. പകരം, മൂന്നാം തരംഗത്തിൽ കുട്ടികളിൽ കണ്ട കോവിഡ് വ്യാപനം രണ്ടാം തരംഗത്തേക്കാൾ കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു.

2021 ലെ രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് 0 -18 പ്രായത്തിലുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ യഥാക്രമം 8.82%, 24.61% ആയിരുന്നു. ഈ മാസത്തെ കണക്ക് ഇത് 5.69% ആണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിൽ, ജനുവരി 17 വരെയുളള റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വർഷം ഏപ്രിലിൽ 57,442 കുട്ടികൾക്കും മെയ് മാസങ്ങളിൽ ആകെ 1,01,314 കുട്ടികളും കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാൽ, കർണാടകയിൽ ഈ വർഷം ജനുവരിയിൽ 43,463 കുട്ടികൾക്കാണ് മാത്രമാണ് കൊവിഡ് പോസിറ്റീവ് ആയത്. "രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കുട്ടികളേക്കാൾ മുതിർന്നവരിലാണ് കോവിഡ് -19 പടരുന്നത്," കർണാടക കോവിഡ് വാർ റൂം മേധാവി മുനിഷ് മൗദ്ഗിൽ പ്രസ്താവനയിൽ പറഞ്ഞു.
Recommended Video

എന്നാൽ, കൊവിഡ് കേസുകൾ വർധിച്ചിട്ടും കർണാടക സംസ്ഥാനത്തുടനീളം സ്കൂളുകൾ അടച്ചിട്ടില്ല. പ്രാദേശികമായി സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം ബെംഗളൂരുവിലെ സ്കൂളുകൾ മാത്രം അടച്ചിരുന്നു. "കുട്ടികൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടില്ല, അതിനാൽ തന്നെ കുട്ടികളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, മെച്ചപ്പെട്ട പ്രതിരോധശേഷി ഉള്ളതിനാൽ പോസിറ്റീവായ കുട്ടികളിൽ ഗുരുതരമായ കേസുകളോ മരണമോ ഞങ്ങൾ കണ്ടിട്ടില്ല. എന്നാൽ നമ്മൾ ജാഗ്രത പാലിക്കണം," കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.












Click it and Unblock the Notifications