Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്; ബച്ചന്റെ മുംബൈയിലെ വീടും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയായ ജെല്‍സയും പരിസര പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍സിപ്പല്‍ അധികൃതര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. നേരത്തെ ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധനയില്‍ പോസിറ്റീവാകുകയായിരുന്നു. ഇരുവരെയും ഇപ്പോള്‍ നാനവതി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

covid

അതേസമയം, ഇപ്പോള്‍ നാനവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെറിയ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അഭിഷേകിന്റെ നിലയും തൃപ്തികരമായി തുടരുകയാണെന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ അബ്ദുള്‍ സമദ് അന്‍സാരി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച വിവരം താരങ്ങള്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ബച്ചന്റെ കുടുംബാംഗങ്ങളും സ്റ്റാഫുകളും എല്ലാം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാവണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എങ്ങനെയാണ് രോഗം വന്നതെന്ന കാര്യം വ്യക്തമല്ല. അമിതാഭ് ബച്ചനൊപ്പം വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യാ റായ് ബച്ചന്‍, പേരക്കുട്ടി ആരാധ്യ എന്നിവര്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ മകള്‍ ഒപ്പമുണ്ടായിരുന്നോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് അവസാനമായി ബച്ചന്‍ അഭിനയിച്ചത്. ഓണ്‍ലൈന്‍ വഴി ഇത് ഒരുമാസം മുമ്പ് റിലീസ് ചെയ്തിരുന്നു. നേരത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ബച്ചന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ബച്ചന്റെ സഹായങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 700 അതിഥി തൊഴിലാളികളെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ലഖ്‌നൗവിലെത്താനും അമിതാഭ് സഹായിച്ചിരുന്നു. ഇതിനായി പ്രത്യേക വിമാനവും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് നാല് വിമാനങ്ങള്‍ കൂടി അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+