കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിന്‍ അനുമതി: ഉന്നതാധികാര സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനുള്ള കാര്യം തീരുമാനിക്കുള്ള വിദഗ്ധ സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്. സീറം ഇന്‍സ്റ്റിറ്റ്യൂട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികളുടെ അപേക്ഷയാണ് വിദഗ്ദ സമിതിക്ക് മുമ്പാകെ വന്നിരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് യോഗം ചേരുന്നത്. വാക്സിന് അന്തിമ അനുമതി നല്‍കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന് യോഗത്തില്‍ ഉന്നതാധികാര സമിതി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സീറത്തിന്‍റെ കൊവിഷീല്‍ഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി കിട്ടിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള തീരുമാനവും ഇന്ന് ഉണ്ടാകും. രാജ്യത്ത് കൊവിഡ‍് വാക്സിന്‍ വിതരണത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതും കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണം ആണ് ഉണ്ടായത്. പുതുവർഷത്തിൽ പുതിയ തീരുമാനമുണ്ടാകുമെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പ്രതികരിച്ചത്.

coronavirus

കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കാനുള്ള നിര്‍ദേശവും ഇതിനിടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഒഗസ്റ്റിന് മുന്‍പായി വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം. വിലയുടെ കാര്യത്തിൽ സർക്കാർ സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും മുൻഗണനാ വിഭാഗക്കാർക്കു സൗജന്യമായിട്ടായിരിക്കും വാഗ്സിന്‍ ലഭ്യമാക്കുക. കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ വാകസീന്‍ വാങ്ങാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും.

അതേസമയം. ഫൈസര്‍-ബയോണ്‍ടെക് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് ഇപ്പോഴത്തെ അനുമതി. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ലോകത്തിലെ ആദ്യ വാക്സിനാണ് ഫൈസര്‍-ബയോണ്‍ടെകിന്‍റെ വാക്സിന്‍. ലോകത്ത് എല്ലായിടത്തും വേണ്ട അളവില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്നും വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.

രാജഗോപാല്‍ വിഷയത്തില്‍ സ്പീക്കര്‍ക്ക് വീഴ്ച്ചയില്ലെന്ന് കെസി ജോസഫ്, മര്യാദ പാലിച്ചില്ലെന്ന് ബിജെപിരാജഗോപാല്‍ വിഷയത്തില്‍ സ്പീക്കര്‍ക്ക് വീഴ്ച്ചയില്ലെന്ന് കെസി ജോസഫ്, മര്യാദ പാലിച്ചില്ലെന്ന് ബിജെപി

English summary
covid Vaccine Approval: crucial Meeting of the High Level Committee today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X