കോവിഷീൽഡ് വാക്സിനേഷൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ച കേസുകൾ രാജ്യത്ത് കുറവ്
26 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആശങ്കകളിൽ പ്രധാനമാണ് വാക്സിനേഷന് ശേഷമുള്ള പാർശ്വഫലങ്ങൾ. ഇതിന് അടിവരയിടുന്ന പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ആസ്ട്ര സെനക്കയുടെ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായിരുന്നു എടുത്ത് കാണിച്ചിരുന്ന പ്രധാന വിഷയം. എന്നാൽ രാജ്യത്ത് ഇത്തരം കേസുകൾ വളരെ കുറവാണെന്നാണ് അധികൃതർ പറയുന്നത്.

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ സമിതി (എ.ഇ.എഫ്.ഐ) പറയുന്നത്. 26 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു.
പത്ത് ലക്ഷം കോവിഡ്ഷീല്‍ഡ് വാക്‌സിന് ഇത്തരത്തിലുള്ള 0.61 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരവും കഠിനവുമായ 498 സംഭവങ്ങളെക്കുറിച്ച് ആഴത്തിലുള്ള കേസ് അവലോകനം എഇഎഫ്‌ഐ കമ്മിറ്റി പൂർത്തിയാക്കി, അതിൽ 26 കേസുകൾ സാധ്യതയുള്ള ത്രോംബോബോളിക് ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ പാനൽ വിശകലനം ചെയ്ത ഡാറ്റ സൂചിപ്പിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തെക്കേ ഏഷ്യക്കാർക്ക് ത്രോംബോസിസ് അല്ലെങ്കിൽ വാക്സിനേഷന് ശേഷമുള്ള കട്ടകൾ വികസിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ്. ത്രോംബോബോളിക് സംഭവങ്ങൾക്ക് വളരെ ചെറിയതും എന്നാൽ കൃത്യമായതുമായ അപകടസാധ്യതയുണ്ടെന്ന് ഇന്ത്യയിലെ എഇഎഫ്ഐ ഡാറ്റ കാണിക്കുന്നു. ഇന്ത്യയിൽ ദശലക്ഷം ഡോസുകളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് 0.61 ആണെങ്കിൽ ബ്രിട്ടണിൽ ഇത് 4 ആയിരുന്നു.
ഏപ്രിൽ 3 വരെ 75,435,381 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ദേശീയ എഇഎഫ്ഐ കമ്മിറ്റി വ്യക്തമാക്കുന്നു. ഇതിൽ കോവിഷീൽഡ് വാക്സിൻ 68,650,819ഉം കോവാക്സിൻ 6,784,562ഉം ആണ്. 65,944,106 ആദ്യ ഡോസും 9,491,275 സെക്കൻഡ് ഡോസും ആയിരുന്നു. കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതുമുതൽ രാജ്യത്തെ 753 ജില്ലകളിൽ 684 ൽ നിന്ന് 23,000 ത്തിലധികം പ്രതികൂല സംഭവങ്ങൾ കോ-വിൻ പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 700 കേസുകൾ മാത്രമാണ് ഇതിൽ തന്നെ ഗുരുതരവും കഠിനവുമായ സ്വഭാവമുള്ളതായി റിപ്പോർട്ട് ചെയ്തത്.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications