Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പശുവിന് 200 രൂപ ഫീസ് നൽകണം, മുസ്ലീം കർഷകന്റെ പശുക്കളെ ബിജെപി നേതാവ് പിടിച്ചെടുത്തു

പശുവും പശു കടത്തും വീണ്ടും ചർച്ചാ വിഷയമാകുന്നു. പശു കടത്തിന്റെ പേരിൽ മുസ്ലീം കർഷകനെ ഗോരക്ഷാപ്രവർത്തകർ കൊലപ്പെടുത്തിയ ജെയ്പൂരിൽ വീണ്ടും പശുവിനെ കുറിച്ചുള്ള പ്രശ്നം ചർച്ച വിഷയമാകുന്നു.

ജയ്പൂർ: പശുവും പശു കടത്തും വീണ്ടും ചർച്ചാ വിഷയമാകുന്നു. പശു കടത്തിന്റെ പേരിൽ മുസ്ലീം കർഷകനെ ഗോരക്ഷാപ്രവർത്തകർ കൊലപ്പെടുത്തിയ ജെയ്പൂരിൽ വീണ്ടും പശുവിനെ കുറിച്ചുള്ള പ്രശ്നം ചർച്ച വിഷയമാകുന്നു. പശുവിനെ കൊല്ലുന്നുവെന്ന് ആരോപിച്ച് ക്ഷീര കർഷകനായ സുബ്ബഖാന്റെ പശുക്കളെ പിടിച്ചെടുത്തു ഗോശാലയ്ക്ക് നൽകി. ബിജെപി നേതാവ് ശ്രീകൃഷ്ണൻ ഗുപ്തയുടെ നേതൃത്വത്തിലാണ് പോലീസിന്റെ നടപടിയുണ്ടായത്.

cow

പാലുൽപാദനം ഉപജീവനമാർഗമാക്കിയിരുന്ന സുബ്ബഖാന്റെ 51 പശുക്കളെയാണ് കൊണ്ടു പോയത്. ഇവയെ ബംബോര ഗോശാലയിലേയ്ക്ക് കൊണ്ടു പോയതായി വിവരമുണ്ട്. ഹിന്ദു പ്രവർത്തകരുമായി എത്തിയ പോലീസ് തങ്ങളുടെ പശുക്കളെ കൊണ്ടു പോവുകയായിരുന്നുവെന്ന് സുബ്ബഖാനും കുടുംബവും ആരോപിക്കുന്നുണ്ട്. സുബ്ബഖാനെ പശുക്കടത്തുകാരനായും പശുക്കളെ രക്ഷിച്ചതിന് പോസീസ് ഓഫീസർ രാത്തോഡിന് നന്ദി പറഞ്ഞതു കൊണ്ടും ബിജെപി നേതാവ് ഒക്ടേബർ 3 ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടിരുന്നു.

 പശുക്കളെ കൊല്ലുന്നുവെന്ന് ആരോപണം

പശുക്കളെ കൊല്ലുന്നുവെന്ന് ആരോപണം

പശുക്കളെ കൊല്ലുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇയാളുടെ പക്കലുണ്ടായ പശുക്കളെ പോലീസ് പിടിച്ചെടുത്തതെന്ന് ബിജെപി നേതാവ് ശ്രീകൃഷ്ണ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളുടെ പശുക്കളിൽ നിന്ന് ഒരെണ്ണം ചത്തു പോകുകയും മറ്റൊന്നിന്റെ നില ഗുരുതരമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

പശുക്കൾക്ക് സംരക്ഷണം നൽകി

പശുക്കൾക്ക് സംരക്ഷണം നൽകി

പോലീസ് പിടിച്ചെടുത്ത 51 പശുകളെ തന്റെ ഗോശാലയിലേയ്ക്ക് കൊണ്ടു വരുകയാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. പശുകൾക്ക് ഗോശാലയിൽ അഭയം നൽകുക മാത്രമാണ് ചെയ്തതെന്നും നേതാവ് പറഞ്ഞു.

പശു സംരക്ഷണത്തിന് ഫീസ് നൽകണം

പശു സംരക്ഷണത്തിന് ഫീസ് നൽകണം

പോലീസിന്റെ നിർദേശത്തെ തുടർന്നാണ് താൻ പശുക്കളെ സംരക്ഷിക്കുന്നത്. നിർദേശം ലഭിച്ചാൽ പശുക്കളെ ഉടമസ്ഥന് വിട്ടു നൽകുമെന്നും നേതാവ് അറിയിച്ചിട്ടുണ്ട്. തനിക്ക് ഒക്ടോബർ മൂന്ന് മുതൽ പശു സംരക്ഷണത്തിന് ഫീസ് നൽകണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒരു പശുവിനെ 200 രൂപ നിരക്കിലാണ് നൽകേണ്ടത്

മജിസ്ട്രേറ്റിനു മുമ്പിൽ പരാതി നൽകി

മജിസ്ട്രേറ്റിനു മുമ്പിൽ പരാതി നൽകി

കുടുംബത്തിന്റെ വരുമാന മാർഗമായ പശുവിനെ തിരികെ കിട്ടണമെന്നു ആവശ്യപ്പെട്ട് സുബ്ബഖാൻ സുബ്ബഖാൻ സബ് ഡിവിഷണല‍ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു.എന്നാൽ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പരാതിയുടെ ലഭിച്ചിരുന്നു

പരാതിയുടെ ലഭിച്ചിരുന്നു

സുബ്ബഖാൻ പശുക്കളെ കൊല്ലാൻ കൊണ്ടു പോകുകയാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നതായി ഗ്രാമമുഖ്യൻ ഷെർ മുഹമ്മദ് പറഞ്ഞു. എന്നാൽ എന്തു കൊണ്ട് സുബ്ബഖാനെതിരെ കേസെടുക്കുന്നില്ലെന്നും ഹെർ മുഹമ്മദ് ചോദിക്കുന്നുണ്ട്.

കൈമലർത്തി പോലീസ്

കൈമലർത്തി പോലീസ്

എന്നാൽ ബിജെപി നേതാവ് പശുവിനെ പിടിച്ചുകൊണ്ടു പോയതിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് പോലീസിന്റെ വാദം. എന്നാൽ കിഷൻഗാർ പോലീസ് തന്നെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ വരണമെന്ന് അവശ്യപ്പെട്ടിരുന്നതായി ഖാൻ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+