Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിലെ ജനങ്ങള്‍ പ്രബുദ്ധരാണ്, രണ്ടില്‍ രണ്ട് സീറ്റും സിപിഎമ്മിന്!

അഗര്‍ത്തല: പണം വാങ്ങാതെ, മദ്യത്തിനും സാരിക്കും വഴങ്ങാതെ പ്രബുദ്ധരായ വോട്ടര്‍മാര്‍ സി പി എമ്മിനെ വിജയത്തിലെത്തിച്ചു. ഇവിടെ കേരളത്തിലല്ല കേട്ടോ, അങ്ങ് ത്രിപുരയില്‍. എവിടെയാണെങ്കിലും ജയിച്ചത് തങ്ങളാണെങ്കില്‍ അവിടെ വോട്ടര്‍മാര്‍ പ്രബുദ്ധരായിരിക്കും എന്നാണല്ലോ സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍ സെക്രട്ടറി പിണറായി വിജയനും പറഞ്ഞുവെക്കുന്നത്.

രണ്ട് മണ്ഡലങ്ങളിലേക്കാണ് ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിലും വിജയം സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിനൊപ്പം നിന്നു. രണ്ടിടത്തും ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സംവരണ മണ്ഡലങ്ങളായ പ്രതാപ്ഗഡ്, സുര്‍മ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

cpm-flag

പ്രതാപ്ഗഡില്‍ സി പി എമ്മിലെ രാമുദാസ് 17321 വോട്ടിനാണ് ജയിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി മൗസുമിദാസ് ഇവിടെ രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥിയായ രഞ്ജിത് കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ് പ്രതാപ്ഗഡ്. ഇവിടത്തെ എം എല്‍ എയായ അനില്‍ സര്‍ക്കാരിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സുര്‍മ മണ്ഡലത്തില്‍ സി പി എമ്മിലെ അഞ്ജന്‍ദാസാണ് ജയിച്ചത്. ബി ജെ പിയിലെ അഫീഫ്ദാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിലെ നാഗേന്ദ്ര ചൗ ബിശ്വാസ് മൂന്നാമനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+