Get Updates
Get notified of breaking news, exclusive insights, and must-see stories!

കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ തച്ചുടയ്ക്കണം: പാര്‍ലമെന്‍റില്‍ ഇടത് സാന്നിധ്യം അനിവാര്യം: കെകെ രാഗേഷ്

ദില്ലി: ഒരു ഇടതുപക്ഷ പ്രവർത്തകന്റെ രാഷ്ട്രീയ ഉത്തരവാദിത്തം രാജ്യസഭ എംപി എന്ന നിലയില്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും കഴിവിന്റെ പരമാവധി നിർവ്വഹിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതായി കെകെ രാഗേഷ്. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്ത് സഭയിൽ അവതരിപ്പിക്കാൻ എം.പി. എന്ന നിലയിൽ പൂർണ്ണസമയവും വിനിയോഗിച്ചിട്ടുണ്ട്. അവതരിപ്പിച്ച ബില്ലുകളും ഉന്നയിച്ച ചോദ്യങ്ങളും ഇടപെട്ട ചർച്ചകളും ദേശീയ-സംസ്ഥാന ശരാശരിയെക്കാൾ എത്രയോ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേന്ദ്രത്തിന്‍റെ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ തച്ചുടയ്ക്കണം. അതിന് പാര്‍ലമെന്‍റില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കെകെ രാഗേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റ പൂര്‍ണ്ണരൂപം ഇങ്ങനെ..

2015 ഏപ്രിൽ 23നാണ് പാർലമെന്റംഗമെന്ന നിലയിൽ സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കുന്നത്. പാർട്ടി ഏൽപിച്ച ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് ആറുവർഷം പൂർത്തിയായിരിക്കുന്നു. പരിമിതമായ അനുഭവങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഒരു ഇടതുപക്ഷ പ്രവർത്തകന്റെ രാഷ്ട്രീയ ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നിർവ്വഹിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. കൂടെനിന്നവർക്കെല്ലാം സ്‌നേഹോഷ്മളമായ നന്ദി.

സംഭവബഹുലമായിരുന്നു ഈ വർഷങ്ങൾ. പൗരത്വനിയമഭേദഗതിയിലൂടെ രാജ്യത്തെ വിഭജിക്കാൻ സംഘപരിവാർ അജണ്ടകൾ തയ്യാറാക്കിയ കാലം. ജമ്മുകാശ്മീർ സംസ്ഥാനം ഇല്ലാതാക്കി പൗരസ്വാതന്ത്ര്യത്തെ തടവറയിലാക്കിയ കാലം. മുസ്ലീം പുരുഷന്മാരെ വിവേചനപരമായി ജയിലിലടക്കാൻ വേണ്ടി മുത്തലാക്ക് നിയമം പാസ്സാക്കിയ കാലം. യു.എ.പി.എ.-എൻ.ഐ.എ. ഭേദഗതി നിയമങ്ങൾ കരിനിഴൽ തീർത്ത കാലം. ആൾക്കൂട്ടകൊലപാതകങ്ങൾ ന്യൂനപക്ഷങ്ങളിലും ദളിതരിലും ഭീതിപരത്തിയ കാലം. ഇത്തരം വിഷയങ്ങളെല്ലാം വിവിധ സന്ദർഭങ്ങളിലായി പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവരാനായി. നീതിയ്ക്കുവേണ്ടി സാധ്യമായ എല്ലാ വഴികളും തേടി.

 k-k-ragesh

നരേന്ദ്രധബോൽക്കർ, കൽബുർഗി, ഗൗരിലങ്കേഷ് തുടങ്ങി വിയോജിപ്പിന്റെ സ്വരങ്ങളെയെല്ലാം നിഷ്ഠൂരമായി അറുത്തുമാറ്റപ്പെട്ട കാലംകൂടിയായിരുന്നു അത്. ജെ.എൻ.യു. ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംഘപരിവാർ ഫാസിസത്തിനെതിരെ അതിശക്തമായ പ്രതിഷേധമുയർന്ന കാലം. എതിർശബ്ദങ്ങളെ, അർബൻ നക്സലൈറ്റുകളാക്കി, തീവ്രവാദികളാക്കി മുദ്രകുത്തപ്പെട്ടകാലം-തീർത്തും കലുഷിതമായ ഒരിന്ത്യ. പാർലമെന്റിലും ഇതിന്റെയെല്ലാം അലയൊലി ശക്തമായ പ്രതിഷേധങ്ങളായി പ്രതിധ്വനിച്ചു. പൗരത്വനിയമത്തിനെതിരെ സത്യഗ്രഹസമരം നടക്കുന്ന ഷഹീൻബാഗിൽ സംഘപരിവാർ അക്രമം അഴിച്ചുവിടാനൊരുങ്ങിയപ്പോൾ സോമപ്രസാദ് ഉൾപ്പെടെയുള്ള പാർലമെന്റിലെ ഇടതുപക്ഷസഖാക്കൾക്കൊപ്പം കാവൽനിന്നു.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

ഈസ്റ്റ് ഡെൽഹിയിലും പരിസരപ്രദേശങ്ങളിലും സംഘപരിവാർ കലാപം അഴിച്ചുവിട്ടപ്പോൾ ഏറ്റവുമാദ്യം അവിടെയെത്തിയത് ബിനോയ് വിശ്വവും ഞാനുമുൾപ്പെടെയുള്ള ഇടതുപക്ഷ അംഗങ്ങളായിരുന്നു.
കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർന്നപ്പോൾ അതിനൊപ്പമുണ്ടായിരുന്നു. സഭയ്ക്കകത്ത് നടത്തിയ ഇടപെടലിന്റെ ഭാഗമായി ജനാധിപത്യവിരുദ്ധമായി അവസാന സെഷനിൽ സസ്‌പെൻഷന് വിധേയനാവേണ്ടിയും വന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവുംവലിയ കർഷകപ്രക്ഷോഭത്തോടൊപ്പം രാപ്പകലില്ലാതെ നിലകൊണ്ടു-കോവിഡ് ന്യൂമോണിയ ബാധിച്ച് ഡെൽഹിയിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതുവരെ.

2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തു വിളിച്ചുചേർത്ത ബജറ്റ് സെഷനിൽ പങ്കെടുക്കാനായില്ല. ഇക്കഴിഞ്ഞ ബജറ്റ് സെഷനിൽ കോവിഡ് രോഗബാധയാലും കോവിഡ് അനന്തര പ്രശ്‌നങ്ങളാലും തുടർന്ന് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നതിന്റെയും ഭാഗമായി പങ്കെടുക്കാൻ സാധിച്ചില്ല. പാർലമെന്റിലെ ഫെയർവെൽ പരിപാടിയിലും പങ്കെടുത്തില്ല. ഈ സെഷനുകളൊക്കെ ഒഴിച്ചുനിർത്തിയാൽ 100 ശതമാനം ഹാജർ എന്നതിനോട് നീതിപുലർത്തിയിട്ടുണ്ട്്. (88 ശതമാനമാണ് പാർലമെന്റ് രേഖയിലുള്ള ആകെ ഹാജർ. ദേശീയ-സംസ്ഥാന ശരാശരിയെക്കാൾ മുന്നിൽ)
ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്ത് സഭയിൽ അവതരിപ്പിക്കാൻ എം.പി. എന്ന നിലയിൽ പൂർണ്ണസമയവും വിനിയോഗിച്ചിട്ടുണ്ട്.

അവതരിപ്പിച്ച ബില്ലുകളും ഉന്നയിച്ച ചോദ്യങ്ങളും ഇടപെട്ട ചർച്ചകളും ദേശീയ-സംസ്ഥാന ശരാശരിയെക്കാൾ എത്രയോ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ഗവ. ജീവനക്കാരുടെയും പെൻഷൻ കാരുടെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്ന സിജിഎച്ച്എസ് വെൽനെസ് സെന്റർ കണ്ണൂരിൽ തുടക്കംകുറിക്കാനായി. മുണ്ടേരി ഹയർസെക്കണ്ടറി സ്‌കൂളിനെ 40 കോടിയോളം രൂപയുടെ നിർമാണപ്രവർത്തനങ്ങളിലൂടെ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തി.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് കണ്ണൂർ ഗവ. മെഡിക്കൽകോളേജിനുവേണ്ടി ഫണ്ട് സമാഹരിച്ചുനൽകി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ നൽകിയതിൽ ഏതാണ്ട് മുഴുവനും പാസ്സാക്കിയെടുക്കാനായി-കോടികളുടെ സാമ്പത്തികസഹായമാണ് പാവപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും എത്തിച്ചുനൽകാനായത്. കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള പാർലമെന്റിലെ ഇടപെടലിന്റെ ഭാഗമായി യുണിസെഫിന്റെ അംഗീകാരവും ഇതിനിടയിൽ തേടിയെത്തി.

ഇന്ത്യയുടെ പരമോന്നത സഭകളിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം കൂടുതൽ ആവശ്യപ്പെടുന്ന സന്ദർഭമാണിത്. അത്രമാത്രം ജനാധിപത്യവിരുദ്ധമായിരിക്കുകയാണ് ആ സംവിധാനം. പുതിയ ഇന്ത്യയെ വാർത്തെടുക്കേണ്ട അച്ചുകളിലൊക്കെ യാഥാസ്ഥിതികത്വത്തിന്റെ തുരുമ്പെടുത്തിരിക്കുന്നു. പുരോഗതിയിലേക്കുള്ള സംവാദങ്ങൾക്ക് തുടർച്ചവേണം. കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ തച്ചുടയ്ക്കണം. അതിന് ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.

പുതിയ രണ്ടുപേർ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് വരികയാണ്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ നേതൃത്വത്തിലെ പ്രവർത്തനാനുഭവവും ഉയർന്ന അക്കാദമിക് കഴിവുകളും സ. ശിവദാസന് പാർലമെന്റിലെ പ്രവർത്തനങ്ങൾക്ക് തീർച്ചയായും മുതൽക്കൂട്ടാവുകതന്നെ ചെയ്യും. പാർലമെന്റിൽ ഇടപെടുന്നതോടൊപ്പം കേന്ദ്രസർക്കാറിലെ വിവിധ മന്ത്രാലയങ്ങളിൽ ഇടപെടാനും അതുവഴി സംസ്ഥാനസർക്കാറിനെ സഹായിക്കാനും ദീർഘകാലം ഡൽഹിയിൽ പ്രവർത്തനപരിചയമുള്ള, ഇന്ത്യയിലെ തന്നെ പ്രഗത്ഭനായ പത്രപ്രവർത്തകൻ സ: ബ്രിട്ടാസിനും സാധിക്കും. അഭിവാദ്യങ്ങൾ!

Recommended Video

cmsvideo
    Ananthapuri election result prediction| Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+