Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂര്‍ഷ്വകളോട് കൂട്ട് കൂടിയത് തെറ്റെന്ന് സിപിഎം

ദില്ലി: അങ്ങനെ സിപിഎം ആ തെറ്റ് തിരിച്ചറിഞ്ഞു. ബൂര്‍ഷ്വാ പാര്‍ട്ടികളോട് കൂട്ടുകൂടിയതാണ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ തകരാന്‍ കാരണം എന്ന്. ദില്ലിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തയ്യാറാക്കിയ അടവുനയ രേഖയിലാണ് ഇക്കാര്യം പറയുന്നത്.

ബൂര്‍ഷ്വാ പാര്‍ട്ടികളെ കൂടെക്കൂട്ടി മുന്നണി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് പാളിച്ച പറ്റി എന്നാണ് അടവ് നയ രേഖയില്‍ പറയുന്നത്. 1977 ല്‍ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു മുന്നണി സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ സിപിഎം തീരുമാനിച്ചത്. ജലന്ധര്‍ പാര്‍ട്ടികോണ്‍ഗ്രിസിലെ നിലപാട് പുന:പരിശോധിക്കണം എന്നാണ് ഇപ്പോഴത്തെ അടവ് നയ രേഖ പറയുന്നത്.

CPM Flag

മുന്നണി സംവിധാനത്തിന്റെ ഭാഗമായി ബൂര്‍ഷ്വകളോട് സഖ്യമുണ്ടാക്കിയതിനെ വിമര്‍ശിക്കുന്ന രേഖ പക്ഷേ ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ച നിലപാടിനെ അംഗീകരിക്കുന്നുണ്ട്. പുറത്ത് നിന്നുള്ള പിന്തുണയായിരുന്നു അന്ന് യുപിഎക്ക് സിപിഎം നല്‍കിയത്. സ്പീക്കര്‍ സ്ഥാനം അല്ലാതെ മറ്റ് പദവികളൊന്നും തന്നെ പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തിരുന്നില്ല.

ഘടകകക്ഷികളെ തിരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയത്. പാര്‍ട്ടിയുടെ അടിത്തറ ക്ഷയിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

സമ്മേളനങ്ങളുടെ തിരക്കിലേക്ക് സിപിഎം കടന്നുകഴിഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശ് കാരാട്ട് മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ അടവുനയ രേഖ കേന്ദ്ര കമ്മിറ്റി പരിഗണിക്കും. അതിന് ശേഷമായിരിക്കും രേഖക്ക് അംഗീകാരം നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+