ക്രൂരകൊലപാതകം വീണ്ടും; സഹോദരിമാരെ വെടിവച്ചുകൊന്നു, പിച്ചിചീന്തിയെന്ന് ഗ്രാമീണര്‍

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ലഖ്‌നൗവിവിൽ സഹോദരിമാരെ വെടിവച്ചുകൊന്നു | Oneindia Malayalam

  ലഖ്‌നൗ: ഉന്നാവോ സംഭവത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ വീണ്ടും ക്രൂര കൊലപാതകം. രണ്ട് സഹോദരമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാവയിലാണ് സംഭവം. 13, 17 വയസുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് ബുള്ളറ്റുകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേറ്റം വീട്ടില്‍ നിന്ന് പുറത്തുപോയതായിരുന്നു സഹോദരിമാര്‍. ഏറെ വൈകിയും തിരിച്ചുവന്നില്ല. അല്‍പ്പമകലെ ഒരു കല്യാണ വീടുണ്ട്. അവിടെ പോയിക്കാണുമെന്നാണ് ആദ്യം കരുതിയതെന്ന് കുട്ടികളുടെ പിതാവ് പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച കല്യാണത്തിന് വന്ന എട്ട് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ട് പെണ്‍കുട്ടികള്‍ വെടിയേറ്റ് മരിച്ചിരിക്കുന്നത്. സംഭവത്തില്‍ ബിജെപി ഭരണകൂടത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്...

  ഹസിനെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി; ഷമിയെയും സഹോദരനെയും വിളിപ്പിച്ചു, രക്ഷപ്പെടാന്‍ ശ്രമം

  ഗ്രാമീണര്‍ കണ്ടെത്തി

  ഗ്രാമീണര്‍ കണ്ടെത്തി

  ചൊവ്വാഴ്ച രാവിലെ വയലിലേക്ക് പോയ ഗ്രാമീണരാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി. തനിക്ക് ആരും ശത്രുക്കളില്ലെന്നാണ് കുട്ടികളുടെ അച്ഛന്‍ പറയുന്നത്.

  പീഡിപ്പിക്കപ്പെട്ടോ?

  പീഡിപ്പിക്കപ്പെട്ടോ?

  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പറ്റൂവെന്ന് പോലീസ് സൂപ്രണ്ട് അശോക് ത്രിപാഠി പറഞ്ഞു.

  മറ്റൊരു കൊലപാതകം

  മറ്റൊരു കൊലപാതകം

  സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഇറ്റാവ എംഎല്‍എ സരിത ബദൗരിയ ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമീപ നഗരമായ ഇറ്റയില്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

  ഉന്നാവോ പീഡനം

  ഉന്നാവോ പീഡനം

  ഉന്നാവോയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിയില്‍ കൂടുതല്‍ സമാനമായ വിവരങ്ങള്‍ പുറത്തുവരുന്നത്. ബിജെപി എംഎല്‍എക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയ പെണ്‍കുട്ടിയുടെ പിതാവിനെതിരേ കള്ളക്കേസ് എടുക്കുകയും ജയിലില്‍ വച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഉന്നാവോ പീഡനം ഏറെ വിവാദമായത്.

  ദരിദ്രനായ പിതാവിനെ കൊന്നു

  ദരിദ്രനായ പിതാവിനെ കൊന്നു

  മകളെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയ ദരിദ്രനായ പിതാവാണ് ഉന്നാവോയിലെ ജയിലില്‍ മര്‍ദ്ദനത്തിന് ഇരയായി മരിച്ചത്. ബിജെപി നേതാക്കളാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്തതെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ബിജെപി എംഎല്‍എയെ ഒഴിവാക്കി മറ്റു ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് പോലീസ് ആദ്യം കേസെടുത്തത്. സംഭവം വിവാദമായതോടെ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എ

  കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എ

  പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സംഘവുമാണെന്നാണ് ആരോപണം. ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിരവധി പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ തുനിഞ്ഞ യുവതിയുടെ കുടുംബത്തെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

  എംഎല്‍എയെ ഒഴിവാക്കി കേസ്

  എംഎല്‍എയെ ഒഴിവാക്കി കേസ്

  എങ്കിലും യുവതിയുടെ കുടുംബം പിന്‍മാറിയില്ല. മാഖി പോലീസില്‍ യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചു. എന്നാല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. എംഎല്‍എയെ ഒഴിവാക്കിയാണ് മാഖി പോലീസ് കേസെടുത്തത്. എംഎല്‍എയുടെ സഹോദരനും പ്രാദേശിക ബിജെപി നേതാവുമായ അതുല്‍ സിങും കേസില്‍ പ്രതിയായിരുന്നു.

  പിതാവ് ക്രിമിനലെന്ന് പോലീസ്

  പിതാവ് ക്രിമിനലെന്ന് പോലീസ്

  ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെയും കേസെടുത്തു. യുവതിയുടെ പിതാവ് പോലീസ് സ്‌റ്റേഷനിലെ ക്രമിനല്‍ പട്ടികയിലുള്ള വ്യക്തിയാണെന്നാരോപിച്ചായിരുന്നു കേസെടുത്തത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്യുകയുമുണ്ടായി. ജയിലില്‍ വച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനമേറ്റ് മരിക്കുന്നത്.

  പരാതിപ്പെട്ടാല്‍ കൊന്നുകളയും

  പരാതിപ്പെട്ടാല്‍ കൊന്നുകളയും

  ബിജെപി എംഎല്‍എയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. യുവതിയെ പീഡിപ്പിച്ച ശേഷം അവരുടെ വീട്ടിലെത്തി ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

  ധൈര്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബം

  ധൈര്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബം

  എംഎല്‍എയാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയത്. ജയിലിനകത്ത് പിതാവിനെ കൊല്ലാന്‍ ആളെ ഏല്‍പ്പിച്ചത് ബിജെപി എംഎല്‍എയാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ഈ മാസം ആദ്യത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. മൂന്നാം തിയ്യതി ഒരു സംഘം വീട്ടിലെത്തി വധഭീഷണി മുഴക്കുകയും പരാതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീഷണി അവഗണിച്ച് ഏപ്രില്‍ നാലിന് യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചതാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

  താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Another crime against women in UP: Teen sisters shot dead, bodies found in field

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്