ഉത്തര്‍പ്രദേശിലെ പള്ളിയും ശിവ ക്ഷേത്രവും ബോംബിട്ടു തകര്‍ത്തു
ഫൈസാബാദ്: രണ്ടു വ്യത്യസ്ത ഇടങ്ങളിലുണ്ടായ ആക്രമണത്തില്‍ മുസ്ലീം പള്ളിയും ശിവ ക്ഷേത്രവും തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അജ്ഞാത സംഘം രാത്രിയിലാണ് ആക്രമണം നടത്തിയത്.
ജില്ലയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഫൈസാബാദിലുള്ള മുസ്ലീം പള്ളിയാണ് ആദ്യം ബോംബിട്ട് തകര്‍ത്തത്. പിന്നീട് വസിര്‍ഗഞ്ച് എന്ന സ്ഥലത്തെ ശിവന്റെ ക്ഷേത്രവും തകര്‍ക്കുകയായിരുന്നു. രണ്ടു സ്‌ഫോടനവും നടന്നിരിക്കുന്നത് ഒരേ സ്ഥലത്താണ്.

ബോംബ് സ്‌ഫോടനത്തില്‍ പള്ളിയിലെ വാതിലുകളും ജനലുകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വര്‍ഗീയ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. രാത്രി 1.30ന് പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. പള്ളി പരിസരത്ത് പുകയും മണവും ഉണ്ടായിരുന്നു. കൂടാതെ ഇരുമ്പ് കഷ്ണങ്ങളും കണ്ടെത്തി.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തിയാണ് ബോംബിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്നു മാറ്റിയത്. രണ്ടു സംഭവങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications