Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ...ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ചിദംബരം

ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ തൊള്ളായിരത്തിലധികം കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 9352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരണപ്പെട്ടത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടാനാണ് തീരുമാനം.

അടുത്ത പത്തൊമ്പത് ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഒപ്പം ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി ചിദംബരം.

പി ചിദംബരം

പി ചിദംബരം

'എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ..' എന്നായിരുന്നു പി ചിദംബരം പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 21 ദിവസത്തിലേത് കൂടാതെ ഇനി ഒരു 19 ദിവസം കൂടി രാജ്യത്തെ ജനങ്ങള്‍ സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടതായുണ്ടെന്നും ചിദംബരം പറഞ്ഞു.

ട്വീറ്റ്

ട്വീറ്റ്

'രാജ്യത്തെ ജനങ്ങള്‍ ഇക്കഴിഞ്ഞ ഇരുപത്തൊന്ന് ദിവസത്തിനൊപ്പം ഇനിയും 21 ദിവസം കൂടി സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവിടെ പണവുണ്ട്, ഭക്ഷണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് രണ്ടും വിതരണം ചെയ്യുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ,' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതിനുണ്ടായ സാഹചര്യം മനസിലാക്കാന്‍ കഴിയുന്നതാണെന്നും ചിദംബരം പറഞ്ഞു. സാമ്പത്തിക പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിചേര്‍ത്തില്ലെന്നും ചിദംബരം പറഞ്ഞു.

സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

'പ്രധാനമന്ത്രിയുടെ പുതുവത്സരാശംസകള്‍ക്ക് തിരിച്ചും ആശംസകള്‍. ലോക്ക്ഡൗണ്‍ നീട്ടാനിടയായ സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിമാര്‍ സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട കാര്യത്തില്‍ യാതൊരു പ്രതികരണവും കണ്ടിട്ടില്ല. മാര്‍ച്ച് 25 ലെ സാമ്പത്തിക പാക്കേജില്‍ ഒരു രൂപ പോലും കൂട്ടി ചേര്‍ത്തില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിര കര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്.' ചിദംബരം ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
    Lockdown Extend; No flights till May 3, says aviation ministry | Oneindia Malayalam
    കോണ്‍ഗ്രസ്

    കോണ്‍ഗ്രസ്

    പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പി ചിദംബരത്തെ കൂടാതെ അഭിഷേക് മനു സിങ്വിയും ശശി തരൂരും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം ഗൗരവകരമായ ചില സാമ്പത്തിക പാക്കേജുകള്‍ കൂടി പ്രഖ്യാപിക്കണമെന്നുമായിരുന്നു ശശി തരൂര്‍ മുന്നോട്ട് വെച്ച നിര്‍ദേശം. ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്തെ ഹാംലെറ്റ്് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു അഭിഷേക് മനുസിങ്വി പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+