കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്നു; എല്ലാ അംഗങ്ങളും പിന്തുണച്ചു, നടപടിക്രമം ആഗസ്റ്റ് മുതല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റാകും. ഇത് സംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എല്ലാ അംഗങ്ങളും അംഗീകരിച്ചു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുകയും ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും പുതിയ പ്രസിഡന്റിനെ നിയോഗിക്കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടുവരവെയാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് പട്ടിക സോണിയ ഗാന്ധി യോഗത്തില്‍ അവതരിപ്പിച്ചു. ഈ വേളയിലാണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ആവശ്യം വീണ്ടും ഉയര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍

1

സുപ്രധാനമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. പുതിയ ദേശീയ പ്രസിഡന്റ് അടുത്ത വര്‍ഷം സെപ്തംബറില്‍ ചുമതലയേറ്റെടുത്തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

2

നവംബര്‍ ഒന്ന് മുതല്‍ അംഗത്വ കാമ്പയില്‍ കോണ്‍ഗ്രസ് ആരംഭിക്കുമെന്നാണ് വിവരം. സംഘടനാ തിരഞ്ഞെടുപ്പിന്റെ ആദ്യ നടപടിയാണ് അംഗത്വ കാമ്പയിന്‍. താഴെ തട്ട് മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ അടുത്ത ആഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കും. ആഗസ്റ്റിനും സെപ്തംബറിനുമിടയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടികളും അവസാനിക്കും.

3

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനാകണം എന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്‍ദേശം യോഗത്തിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചു. വീണ്ടും ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞു. നിലവില്‍ സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. താന്‍ സമ്പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് എന്ന് ഇന്ന് യോഗം ആരംഭിക്കവെ സോണിയ ഗാന്ധി വ്യക്തമാക്കി.

4

പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് പട്ടിക സോണിയ ഗാന്ധി യോഗത്തില്‍ അവതരിപ്പിച്ചു. അംഗത്വ കാമ്പയില്‍ മുതല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടിക്രമങ്ങളാണുള്ളത്. അടുത്ത മാസം മുതല്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെ നീളുന്നതാണ് സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍. ജി-23 നേതാക്കള്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് പലതവണ ആവശ്യമുന്നയിച്ചിരുന്നു.

പവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ടപവര്‍ഫുള്‍ കമന്റുമായി സോണിയ ഗാന്ധി; ഞാന്‍ ഫുള്‍ ടേം പ്രസിഡന്റ്, വളച്ചുകെട്ടി ആരും പറയേണ്ട

5

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ആവശ്യപ്പെടുന്നുണ്ട്. ഐക്യത്തോടെയും ആത്മ നിയന്ത്രണത്തോടെയും അച്ചടക്കത്തോടെയും പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്ന് സോണിയ ഗാന്ധി പറഞ്ഞു. കപില്‍ സിബല്‍, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍, നിലവില്‍ ആരാണ് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് അറിയില്ലെന്ന് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു.

6

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ സമിതിയാണ് പ്രവര്‍ത്തക സമിതി. ഈ യോഗത്തിലാണ് പാര്‍ട്ടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാറ്. നേരത്തെ സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ്. പിന്നീട് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പദവി ഒഴിയുകയായിരുന്നു.

അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല; 15 കിലോ കുറച്ചു എന്ന് മാത്രം... വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍

7

പിന്നീട് സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി. ഇടക്കാല പ്രസിഡന്റ് പോര, സമ്പൂര്‍ണമായ പ്രസിഡന്റ് വേണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഞാന്‍ മുഴുവന്‍ സമയ പ്രസിഡന്റാണ് എന്ന് സോണിയ വ്യക്തമാക്കിയത്. എന്നോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പറയാം. അതാണ് എനിക്കിഷ്ടം. മാധ്യമങ്ങള്‍ വഴി സംഘടനാ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
CWC Meeting Demands Rahul Should be Congress President; New President Likely to Elect Next September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X