'ഇന്ത്യൻ ടീമിലെ പാകി', ഷമിക്കെതിരെ വംശീയ ആക്രമണം, പിന്തുണയുമായി സച്ചിൻ മുതൽ രാഹുൽ ഗാന്ധി വരെ
മുംബൈ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയ ആക്രമണം. ഹിന്ദുത്വവാദികളാണ് ഷമിയെ മതത്തിന്റെ പേരില്‍ രൂക്ഷമായി കടന്നാക്രമിക്കുന്നത്.
പാകിസ്താനില്‍ നിന്നും പണം വാങ്ങിയാണ് കളിച്ചത് എന്നും ഷമിക്ക് കൂറ് പാകിസ്താനോടാണ് എന്നുമടക്കമാണ് വിദ്വേഷ പ്രചാരകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ രാഹുല്‍ ഗാന്ധി വരെയുളളവര്‍ ഷമിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. പിന്നാലെ പാക് താരങ്ങളെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. രാജ്യങ്ങള്‍ തമ്മിലുളള ശത്രുത കളിക്കളത്തില്‍ ഇല്ലെന്നും ഇതാണ് സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റ് എന്നതുമായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ

അതേ മത്സരത്തിന്റെ പേരിലാണ് മുഹമ്മദ് ഷമി സോഷ്യല്‍ മീഡിയയില്‍ വംശീയ വിദ്വേഷത്തിന് ഇരയായിരിക്കുന്നതും. മുസ്ലീം മതവിശ്വാസി ആയത് കൊണ്ട് ഷമി പാകിസ്താന്‍ അനുകൂലിയാണെന്നും പാകിസ്താനിലേക്ക് പോകൂ എന്നും ആക്രോശിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കമുളളവര്‍ ഷമിക്ക് എതിരെയുളള ആക്രമണത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

''മുഹമ്മദ് ഷമിക്ക് നേരെയുളള ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഷമിക്കൊപ്പം നില്‍ക്കുന്നു അദ്ദേഹം ഒരു ചാമ്പ്യന്‍ ആണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്നവരുടെ ഹൃദയത്തിലും ഇന്ത്യയാണ്. അത് സൈബര്‍ ആള്‍ക്കൂട്ടത്തിനുളളതിനേക്കാള്‍ വലിയ വികാരമാണ്. ഷമീ നിനക്കൊപ്പം ഉണ്ട്. അടുത്ത മത്സരത്തില്‍ കാണിക്ക് നിന്റെ മാജിക്'' എന്നാണ് വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

''ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുക എന്നാല്‍ അതിലെ ഓരോ അംഗത്തേയും പിന്തുണയ്ക്കുക എന്നാണ്. ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോരുത്തരേയും നാം പിന്തുണയ്ക്കുന്നു. മുഹമ്മദ് ഷമി ആത്മാര്‍ത്ഥതയുളള ലോകോത്തര ബൗളറാണ്. ഏതൊരു കായിക താരത്തേയും പോലെ ഒരു ഓഫ് ഡേ ആയിരുന്നു അദ്ദേഹത്തിനും ഉണ്ടായിരുന്നത്. താന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും ഒപ്പം നില്‍ക്കുന്നു'' എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.

''ഇന്ത്യയും പാകിസ്താനും മത്സരിച്ച് ഇന്ത്യ തോറ്റ കളിയില്‍ താനും ഭാഗമായിരുന്നു. എന്നാല്‍ തന്നോട് ആരും പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന്'' ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. ''ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഇന്ത്യയെ കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. ഈ വഷളത്തരം അവസാനിപ്പിക്കേണ്ടതുണ്ട്'' എന്നും ഇര്‍ഫാന്‍ കുറിച്ചു. നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു മുഹമ്മദ് ഷമി എന്ന് ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയും ഷമിയെ പിന്തുണച്ച് രംഗത്ത് വന്നു. മുഹമ്മദ് ഷമി, ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്. ആരും ഇവരെ സ്‌നേഹിക്കാത്തത് കൊണ്ട് ഇത്തരം ആളുകളില്‍ വെറുപ്പ് നിറഞ്ഞിരിക്കുകയാണ്. അവരോട് ക്ഷമിച്ചേക്കാം, രാഹുല്‍ കുറിച്ചു. പാകിസ്താനോട് തോറ്റ ഇന്ത്യന്‍ ടീമിലെ ഒരാള്‍ മാത്രമാണ് ഷമി. ടീമില്‍ കളിച്ച ഒരേയൊരാളല്ല. സൈബര്‍ ആക്രമണം നേരിടുന്ന ഷമിക്ക് വേണ്ടി ശബ്ദിക്കാനാകുന്നില്ലെങ്കില്‍ ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് ക്യാംപെയ്‌ന് വേണ്ടി ഇന്ത്യന്‍ ടീം മുട്ട് കുത്തി നിന്നതില്‍ അര്‍ത്ഥമില്ലെന്ന് ഒമര്‍ അബ്ദുളള പ്രതികരിച്ചു.
Recommended Video

ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഹരീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' മൊഹമ്മദ് ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു. മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ merit ഉം, പെണ്ണിന്റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നേടത്തോളം കാലം, ഒരു പുരോഗമനവും സാധ്യം ആവില്ല'. അതേസമയം വിവാദത്തിൽ ബിസിസിഐയോ ഇന്ത്യൻ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications