കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബുറെവി ശക്തി പ്രാപിക്കുന്നു: തെക്കൻ കേരളത്തിലെയും-തെക്കൻ തമിഴ്നാട്ടിലേയും തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ദില്ലി: തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതോടെയാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വര വേഗത്തില്‍ വീശുന്ന കാറ്റാണിത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളിലായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലുണ്ടാകുക.