ഫായിലിന്‍ ചുഴലിക്കാറ്റ് നാശം വിതക്കും
ഭുവനേശ്വര്‍: ഫായിലിന്‍ ചുഴലിക്കാറ്റ് ഒറീസ്സയിലും ആന്ധ്രയിലും നാശം വിതക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദമാണ് ഫായിലിന്‍ ചുഴലിക്കാറ്റിന് കാരണം. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു വരികയാണ്.
2013 ഒക്ടോബര്‍ 12 ശനിയാഴ്ചയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലെ കലിംഗപട്ടണം മുതല്‍ പാരദീപ്, ഗോപാല്‍പുര്‍ വരെയുള്ള സ്ഥലങ്ങളില്‍ കാറ്റ് നാശം വിതച്ചേക്കും. മണിക്കൂറില്‍ 205 കിലോമീറ്റര്‍ മുതല്‍ 215 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് ആന്ധ്ര തീരത്തെത്തുക.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറീസ തീരത്ത് ഇടിയോട് കൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ മുതലേ ഇവിടെ കടല്‍ പ്രക്ഷുബ്ധമാണ്. ഇത് ശനിയാഴ്ചയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ കാറ്റില്‍ തിരമാലകള്‍ രണ്ടര മീറ്റര്‍ വരെ ഉയര്‍ത്തില്‍ തീരത്തേക്ക് ആഞ്ഞടിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളായ ഗഞ്ചം, ഖുദ്ര, പുരി, ജഗച്‌സിങ്പൂര്‍ ജില്ല എന്നിവടങ്ങില്‍ വെള്ളം കയറാനും ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒന്നു മുതല്‍ അഞ്ച് വരെ വിഭാഗങ്ങളായാണ് ചുഴലിക്കാറ്റുകളെ തിരിച്ചിട്ടുള്ളത്. ഫായിലിന്‍ ചുഴലിക്കാറ്റ് ഒന്നാം വിഭാഗത്തില്‍ പെടുന്നതാണ്. 1999 ല്‍ ഒറീസ തീരത്തുണ്ടായ ചുഴലിക്കാറ്റില്‍ 10000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അന്ന് അഞ്ചാം വിഭാഗത്തിലുള്ള ചുഴലിക്കാറ്റാണ് ഉണ്ടായത്.
ചുഴലിക്കാറ്റിന്റെ സാധ്യത മുന്നില്‍ കണ്ട് 30 ജില്ലകളില്‍ ഒറീസ സര്‍ക്കാര്‍ ദുര്‍ഗ പൂജ അവധി പിന്‍വലിച്ചു. ഏത് സാഹചര്യത്തിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടിവരും എന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ആവശ്യത്തിന് ഭക്ഷണവും മരുന്നുകളും ശേഖരിച്ച് വക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications