Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃക

ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബെംഗളൂരു: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ ജയിലിലെ കളികള്‍ പുറംലോകത്തെ അറിയിച്ച വനിതാ ഐപിഎസ് ഓഫീസര്‍ ഡി രൂപ വീണ്ടും വാര്‍ത്തകൡ നിറയുന്നു. ഇത്തവണ ബിജെപിയെയും നിരവധി ഉദ്യോഗസ്ഥരെയും ഒരുമിച്ച് ഞെട്ടിച്ചാണ് അവര്‍ ശ്രദ്ധേയയായത്. മികച്ച ഉദ്യോഗസ്ഥക്ക് ഒരു സര്‍ക്കാരിതര സംഘടന നല്‍കുന്ന അവാര്‍ഡ് നിരസിച്ചിരിക്കുകയാണ് രൂപ. സര്‍ക്കാര്‍ സേവനം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയോ പണവും പാരിതോഷികവും കൈപ്പറ്റുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി അവര്‍ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് വിശദമായ കത്തെഴുതി...

ബിജെപി എംപിയുടെ സംഘടന

ബിജെപി എംപിയുടെ സംഘടന

നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് വേണ്ടെന്ന് രൂപ പറഞ്ഞു. മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരന്റെതാണ് ഈ ഫൗണ്ടേഷനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തില്‍ ഇത്തരം അവാര്‍ഡുകള്‍ കൈപ്പറ്റുന്നത് ഉചിതമല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രൂപ വ്യക്തമാക്കി. നിലവില്‍ കര്‍ണാകട പോലീസ് ഐജിയാണ് രൂപ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണം. ഏതെങ്കിലും പാര്‍ട്ടിയുമായോ സംഘടനകളുമായോ അടുപ്പം സൂക്ഷിക്കുന്ന ശരിയല്ല. പൊതുരംഗത്ത് പക്ഷം പിടിക്കാതെ ജോലി ചെയ്യുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും രൂപ കത്തില്‍ വ്യക്തമാക്കി.

ഏഴില്‍ ഒരാള്‍

ഏഴില്‍ ഒരാള്‍

നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍ ഏറ്റവും മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് രൂപ. മറ്റുള്ളവര്‍ അവാര്‍ഡ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. രൂപ മാത്രമാണ് നിലപാട് തുറന്നുപറഞ്ഞത്. രൂപ അവാര്‍ഡ് നിരസിച്ച സാഹചര്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വന്‍ തുക പാരിതോഷികമായി ലഭിക്കുന്ന അവാര്‍ഡാണിത്. രാജീവ് ചന്ദ്രശേഖരന്‍ എംപിയുടെ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് വിജയിച്ച ബിജെപി നേതാവാണ് ഇദ്ദേഹം. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ നല്‍കുന്ന ഒമ്പതാമത് അവാര്‍ഡാണിത്.

ശശികലയുടെ ആഢംബര ജീവിതം

ശശികലയുടെ ആഢംബര ജീവിതം

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് അമിതമായ പ്രാധാന്യം ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ വ്യക്തിയാണ് രൂപ ഐപിഎസ്. ശശികല ഇടയ്ക്ക് ജയിലില്‍ നിന്ന പുറത്തു പോകാറുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രത്യേക ഭക്ഷണം ഒരുക്കുന്നുണ്ടെന്നും രൂപ കണ്ടെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാത്രമല്ല, ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജയിലില്‍ കൂടുതല്‍ സൗകര്യം ലഭിക്കാന്‍ ശശികല രണ്ടു കോടി രൂപ ചെലവഴിച്ചുവെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+