കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ദിവസത്തിനുള്ളില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്ന് മഹാപഞ്ചായത്ത്

Google Oneindia Malayalam News

ലഖ്‌നൗ: ബീഫ് വിവാദത്തിന്റെ പേരില്‍ ജനകൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് നേരെ വീണ്ടും അക്രമാസക്തരായി മഹാപഞ്ചായത്ത്. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഗോമാംസം തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കുടുംബത്തിന് നേരെ കടുത്ത ഭീഷണിയാണുള്ളത്.

20 ദിവസത്തിനുള്ളില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നാണ് മഹാപഞ്ചായത്തിന്റെ ഭീഷണി. അക്രമാസക്തരായ ജനക്കൂട്ടം അഖ്‌ലാഖിന്റെ കുടുംബത്തെ ആക്രമിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് തന്നെയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Dadri Murder

അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഗോമാംസമാണെന്ന മഥുര ലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഖ്‌ലാഖിനെ തകൊന്ന പ്രതികളുടെ ബന്ധുക്കളടക്കമുള്ളവര്‍ ഗൗതം ബുദ്ധ് നഗര്‍ പോലീസ് സൂപ്രണ്ടിനെ ഞായറാഴ്ച കണ്ടിരുന്നു. അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസ് കെട്ടിചമച്ചതാണന്നും പ്രതികളെ വെറുതെ വിടണമെന്നുമാണ് ബിജെപി നേതാക്കളുടെ വാദം.

കഴിഞ്ഞ സെപ്തംബറിലാണ് ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചു എന്നാരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെയും മകനേയും ആക്രമിച്ചത്. ആക്രമണത്തില്‍ അഖ്‌ലാഖ് കൊല്ലപ്പെടുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

English summary
Giving a 20-day ultimatum to the administration for registering a case against the family of 50-year-old Mohammad Akhlaq for alleged cow slaughter and beef consumption, residents of Bisara village in Dadri on Monday warned that they will no longer be able to contain “public anger”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X