കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി സംഭവം: ആസുത്രിതമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്

  • By Siniya
Google Oneindia Malayalam News

ദില്ലി : പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് കേന്ദ്ര ന്യുനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഉത്തരവാദിത്തപ്പെട്ടവരും രാഷ്ട്രീയ നേതാക്കന്‍മാരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും അവരില്‍ നിന്നും അനുകൂലമല്ലാത്ത പ്രസതാവനകളാണ് നടത്തിയത്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ് ദാദ്രി സന്ദര്‍ശിച്ച ശേഷമാണ് കമ്മീന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ദ്രിയും ചില ബി ജെ പി നേതാക്കളും അല് ഖാന്ർ മരിച്ചത് അപകടമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കുറച്ച് ആളുകള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് അപകടമരണമാക്കി മാറ്റുകയായിരുന്നു. ഇത് അപകടമരണമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സംഭവത്തിന് ശേഷം ബി ജെ പി നേതാക്കന്‍മാര്‍ വിവാദ പരമായ പരാമര്‍ശങ്ങളാണ് ഉന്നയിച്ചത്.

dadri

അല്‍ ഖാന്‍ പ്ലാസ്റ്റിക് കവറില്‍ ഇറച്ചി കൊണ്ടുവരുന്നത് കണ്ടതിന് ശേഷം ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തുകയായിരുന്നു. പിന്നിട് ഇവര്‍ ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിലൂടെ വിളിച്ചു പറയുകയും ചെയ്തു. ഉടന്‍ തന്നെ ജനക്കൂട്ടം സ്ഥലത്തെത്തി, എന്നാല്‍ ഇതേസമയം അവിടെയുള്ള പ്രദേശവാസികളെല്ലാം ഉറക്കത്തിലായിരുന്നു. ഈ സംഭവം ആസൂത്രിതമെന്ന് ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ 28 രാത്രിയാണ് അന്‍പതുക്കാരനായ അല് ഖാനെ ഒരുകൂട്ടം പേര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇതിനോടപ്പം തന്നെ അല് ഖാന്ർറെ മകന്‍ ഡാനിഷിനും മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.

സദാചാര ഗുണ്ടായിസം ശിക്ഷിക്കപ്പെടുകയില്ല എന്ന ധൈര്യമാണ് പലയിടങ്ങളിലും. ഇത് പ്രത്യേകിച്ചും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശത്താണ്. അധികാരികള്‍ നിരുത്തരപരമായ പ്രസ്ഥാവനകള്‍ നടത്തുന്നത് സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.കമ്മീഷന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയത്.

ക്ഷേത്രം പോലുള്ള പരിവാപന സ്ഥലമാണ് ഗൂഡാലോചനയ്ക്കായ് ഉപയോഗിച്ചത്. ഇത് ആസൂത്രതമെന്ന് വ്യക്തമാകുന്നുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. ആറു പേജുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ തയാറാക്കിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

English summary
he lynching of a man in Dadri last month strongly appeared to be the result of “pre-meditated planning” under which people were incited using a temple, the National Commission for Minorities (NCM) has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X