Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസേന അഞ്ച് മണിക്കൂര്‍ പവര്‍കട്ട്, യുപിയില്‍ വൈദ്യുത ക്ഷാമം രൂക്ഷം, സര്‍വേ പുറത്ത്

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കനത്ത ചൂടിന് പുറമെ വൈദ്യുത ലഭ്യതക്കുറവും രൂക്ഷമാകുന്നു. ഇതോടെ സംസ്ഥാനത്ത് ദിവസേന വൈദ്യുതി മുടങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി മുടക്കത്തെ കുറിച്ച് കമ്മ്യൂണിറ്റി അധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ഒരു സര്‍വേ നടത്തിയിരുന്നു. 4026 പേരോടാണ് സര്‍വ്വേയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇവരില്‍ 74 ശതമാനം പേരും പറഞ്ഞത് ദിവസേന വൈദ്യുത മുടക്കം ഉണ്ടാകാറുണ്ടെന്നാണ്. 55 ശതമാനം പേര്‍ പ്രതിദിനം മൂന്നോ അതിലധികമോ വൈദ്യുതി തടസങ്ങളുണ്ടാകുന്നുണ്ടെന്നും പറയുന്നു.

സംസ്ഥാനത്ത് വൈദ്യുത മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (യു പി പി സി എല്‍) തലവന്‍ എം ദേവരാജ് സമ്മതിക്കുന്നുണ്ട്. 2023 ജൂണില്‍, നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നഷ്ടത്തില്‍ നിന്ന് ഉടന്‍ കരകയറേണ്ടതുണ്ട്. മീറ്ററിംഗ്, ബില്ലിംഗ് നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും വൈദ്യുതി മോഷണം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

up

യു പി പി സി എല്ലിന്റെ സാമ്പത്തിക സ്ഥിതി മോശമായതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് ശേഷിയില്ലായ്മയും കാരണമായി കണക്കാക്കുന്നു. ഇതൊക്കയാണ് സംസ്ഥാനത്തെ വൈദ്യുത ലഭ്യതക്കുറവിന് പ്രധാന കാരണമമെന്ന് വിദഗ്ദര്‍ പറയുന്നു.

2023 ജൂണില്‍ ഉത്തരേന്ത്യയിലുടനീളം താപനില ഉയരുകയും വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് വൈദ്യുത ക്ഷാമം രൂക്ഷമായത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ജനങ്ങളെല്ലാം വൈദ്യുത ക്ഷാമത്തെ തുടര്‍ന്നുള്ള പരാതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മണ്‍സൂണ്‍ ചൂട് കുറച്ചെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും കാലാവസ്ഥയെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+