• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദക്ഷിന്റെ കുഞ്ഞുഹൃദയം രക്ഷിക്കാന്‍ 6 ലക്ഷം രൂപ ഉടന്‍ വേണം

ഞാന്‍ എന്റെ ദക്ഷിനെ ആദ്യമായി കാണുമ്പോള്‍ അവന്‍ അവന്റെ കുഞ്ഞു കൈകള്‍ കൊണ്ട് എന്റെ വിരലില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ അവനെ തൊടാന്‍ ശ്രമിക്കുമ്പോള്‍ പോലും അവന്‍ കരയുകയാണ്. എപ്പോഴും അവന്റെ വസ്ത്രങ്ങള്‍ വിയര്‍പ്പിനാല്‍ നിറയുന്നു. അവനെ പിടിക്കുമ്പോള്‍ തന്നെ വഴുതി വീഴുമെന്നു ഭയക്കുന്നു. അവന്റെ ദുര്‍ബല ശരീരത്തില്‍ മുഴുവന്‍ ട്യൂബുകള്‍ നിറഞ്ഞിരിക്കുന്നു. അവനെ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായ അവസ്ഥയിലാണ് ഞങ്ങളെന്ന് ദക്ഷിന്റെ പിതാവ് പറയുന്നു.

ദക്ഷിന്റെ പിതാവ് തന്റെ അമൂല്യമായ കുഞ്ഞിന്റെ ആദ്യ കരച്ചില്‍ ഓര്‍ത്തെടുക്കുകയാണ്. ഓപ്പറേഷന്‍ തിയേറ്ററിന്റെ തിരക്കിനിടയില്‍ ആണ് അവന്റെ ആദ്യ കരച്ചില്‍ കേള്‍ക്കുന്നത്. തങ്ങള്‍ക്ക് നിറഞ്ഞ സന്തോഷം കൊണ്ട് വന്ന ആ കുഞ്ഞിനെ ആദ്യമായി ഓപ്പറേഷന്‍ മുറിയില്‍ കയറി കണ്ടു.

ഞങ്ങള്‍ ഞങ്ങളുടേതായ ലോകത്തായിരുന്നു. ഞങ്ങളുടെ നക്ഷത്രത്തെ അനന്തമായി നോക്കിയിരുന്നു. അവനോടൊപ്പമുള്ള എന്റെ നിമിഷങ്ങളെല്ലാം സന്തോഷം നിറഞ്ഞതായിരുന്നു. അവന്‍ എന്റെ ഉറ്റ സുഹൃത്തും ആയിരുന്നു. അവനോടൊപ്പമുള്ളതാണ് സന്തോഷമെന്ന് ദക്ഷിന്റെ അമ്മ പറയുന്നു.

പലപ്പോഴും അമിതമായി വിയര്‍ക്കുന്നത് ദക്ഷിന്റെ 'അമ്മ ശ്രദ്ധിച്ചിരുന്നു. മുംബെയില്‍ വളരെ ചൂടും ഹ്യൂമിഡും ആയിട്ടുള്ള അന്തരീക്ഷമായതിനാല്‍ കൂടുതല്‍ ആകുലപ്പെട്ടില്ല. നലസോപ്പരയിലെ അവരുടെ ചെറിയ വീടില്‍ അധികം വായു സഞ്ചാരമില്ല. എന്നാല്‍ ബീച്ചിലും ശുദ്ധവായു കിട്ടുന്ന സ്ഥലത്തുമെല്ലാം അവന്‍ അമിതമായി വിയര്‍ക്കുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.

അവന്‍ ഇത്രമാത്രം വിയര്‍ക്കുന്നത് കണ്ട് ഞാന്‍ ഭയപ്പെട്ടു. വേഗം വീട്ടിലെത്തി വസ്ത്രങ്ങള്‍ എല്ലാം മാറ്റിയിട്ടും അവന്‍ വിയര്‍ക്കുകയായിരുന്നു. ഞാന്‍ ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ നിരസിച്ചു. ജനാല തുറന്നിട്ടാല്‍ ശരിയാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അവന്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കണ്ടതെന്ന് ദക്ഷിന്റെ അമ്മ പറയുന്നു.

ദക്ഷിന്റെ മാതാപിതാക്കള്‍ അവനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആ ആശുപത്രിയില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലായിരുന്നു. അവര്‍ക്ക് രോഗം നിര്‍ണ്ണയിക്കാന്‍ കൂടി സാധിച്ചില്ല. മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും 1.5 മണിക്കൂര്‍ യാത്ര ചെയ്തു മുംബൈയിലെ നാനാവതി ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഇത് ഒരു സാധാരണ പനിയോ സീസണല്‍ ഫ്‌ളൂവോ ആയിരിക്കുമെന്നും ഒറ്റത്തവണ മാത്രം 1 .5 മണിക്കൂര്‍ യാത്ര ചെയ്താല്‍ മതിയെന്നും അവര്‍ കരുതി.

ഞങ്ങളുടെ കുഞ്ഞിന് ആര്‍ട്ടയില്‍ കൊറെക്ടറേഷന്‍ അഥവാ ആവശ്യത്തിന് രക്തം അവന്റെ ഹൃദയം പമ്പ് ചെയ്യാത്ത അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് 6 ലക്ഷം രൂപ വേണമെന്നും അറിയിച്ചു. കുഞ്ഞിനെ വേഗംഎന്‍.ഐ.സി.യുയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. മാതാപിതാക്കളെ പോലും അവന്റെ അടുത്തേക്ക് പ്രവേശിപ്പിച്ചില്ല. ദക്ഷിന്റെ പിതാവ് ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ആളാണ്. രണ്ടറ്റവും കൂട്ടിമുട്ടാന്‍ ബുദ്ധിമുട്ടുന്ന ആളാണ് അദ്ദേഹം. രോഗനിര്‍ണ്ണയത്തിനുള്ള 15000 രൂപ കണ്ടെത്താന്‍ പോലും അദ്ദേഹം ബുദ്ധിമുട്ടുകയാണ്. ഇനി അവരുടെ കയ്യില്‍ മറ്റൊന്നും അവശേഷിക്കുന്നില്ല

എത്രയും വേഗം സര്‍ജറി ചെയ്തില്ലെങ്കില്‍ തങ്ങളുടെ കുഞ്ഞു മരിച്ചുപോകും എന്നല്ലാതെ അവന്റെ അവസ്ഥയെക്കുറിച്ചു മറ്റൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞു കഷ്ടപ്പെടുന്നത് ഒന്നും ചെയ്യാന്‍ കഴിയാതെ ഞങ്ങള്‍ കാണുകയാണ്. അവനെ തൊടാനും ആശ്വസിപ്പിക്കാനും വേണ്ടിഎന്റെ ഹൃദയം വെമ്പുകയാണ്. പക്ഷെ നിസ്സഹായയായി ഗ്ലാസ് വാതിലിന് പുറത്തു നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളൂ. ദക്ഷിന്റെ അമ്മ വിതുമ്പിക്കൊണ്ട് പറയുന്നു.

ട്യൂബുകള്‍ക്കിടയില്‍ കിടന്ന് അവന്‍ അസ്വസ്ഥനാകുന്നു. അവന്റെ ഹൃദയം ആവശ്യത്തിന് രക്തം പമ്പ് ചെയ്യാത്തതിനാല്‍ സര്‍ജറി മാത്രമേ ഉള്ളൂ ഏക പരിഹാരം. സര്‍ജറിക്ക് 6 ലക്ഷം രൂപ വേണം. ദിവസവേതനക്കാരനായ എനിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത തുകയാണിത്. ദക്ഷിന്റെ പിതാവ് പറയുന്നു

ദക്ഷിന്റെ സര്‍ജറിക്ക് 6 ലക്ഷം രൂപ ആവശ്യമാണ്. ആ കുടുംബത്തിന് മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ ആളുകളുടെ സഹായം തേടുകയാണ്. ഈ കുടുംബത്തെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. നിങ്ങളുടെ ചെറിയ സഹായം പോലും ആ കുടുംബത്തിന് വലിയ സഹായമാകും. നമുക്ക് ദക്ഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X