കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിപ്പോ അതോ വെള്ളമോ? ദേഷ്യമടക്കാനാവാതെ പോലീസ് മേധാവി, യുപിയില്‍ വീണ്ടും ഭക്ഷണ വിവാദം... വീഡിയോ

Google Oneindia Malayalam News

ലക്‌നൗ: ഇത് എന്താണ് പരിപ്പുകറിയോ അതോ വെറും വെള്ളമോ? ചോദ്യം യുപി മെയിൻപുരി ജില്ല പോലീസ് മേധാവിയുടേതാണ്. പോലീസ് കാന്റീലെ മെസിലെത്തി ഭക്ഷണം കണ്ടതോടെയാണ് ജില്ല പോലീസ് മേധാവി കമലേഷ് ദീക്ഷിതിന് രോക്ഷം അടക്കാൻ സാധിക്കാഞ്ഞത്. റൊട്ടി ഉയര്‍ത്തി റോഡില്‍ കരഞ്ഞ യുപി പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് സംസ്ഥാനത്തെ പോലീസ് മെസ് ഭക്ഷണം വീണ്ടും വിവാദത്തിലാവുന്നത്.

നിങ്ങൾ ഹൃദയം കൊണ്ടാണ് പാചകം ചെയ്യുന്നതെങ്കിൽ ഭക്ഷണം സ്വയമേവ രുചിയുള്ളതായിരിക്കും. ഇതിനാണു നിങ്ങൾക്കു ശമ്പളം തരുന്നത്. ഇത് എന്താണ് പരിപ്പുകറിയോ അതോ വെറും വെള്ളമോ - തവി പാത്രത്തിൽ ഇളക്കി ദേഷ്യത്തിൽ യുപിയിലെ മെയിൻപുരി ജില്ല പോലീസ് മേധാവി കമലേഷ് ദീക്ഷിത് ജീവനക്കാരോടു ചോദിക്കുന്നു. വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു.

കൊല്ലപ്പെട്ട ദളിത്ബാലന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞുവെച്ച് പോലീസ്

1

photo courtesy-twitter/MAINPURI POLICE

ജില്ലയിലെ പോലീസ് മെസിൽ രണ്ട് ദിവസം മുൻപ് നടത്തിയ മിന്നൽ പരിശോധനയുടെ ദൃശ്യങ്ങൾ മെയിൻപുരി പൊലീസ് ആണ് ട്വീറ്റ് ചെയ്‌തത്. മിന്നൽ പരിശോധനയെ കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതെല്ലാം സാധാരണ നടപടിക്രമം മാത്രമാണെന്നും പോലീസുകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ തലത്തിൽ നിര്‍ദേശമുണ്ടെന്നുമായിരുന്നു കമലേഷ് ദീക്ഷിതിന്റെ മറുപടി.

2

ആഴ്ചകള്‍ക്ക് മുമ്പ് പരിപ്പുകറിയും,റൊട്ടിയും ഉയര്‍ത്തി ഫിറോസാബാദിലെ പൊലീസുകാരൻ മനോജ് കുമാര്‍ റോഡില്‍ നിന്ന് കരഞ്ഞിരുന്നു. മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു പോലീസുകാരന്‍റെ പരാതി. ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. 'ശരിയായ ഭക്ഷണക്രമം ലഭിച്ചില്ലെങ്കിൽ പോലീസുകാർ എങ്ങനെ പ്രവർത്തിക്കും'-പാത്രത്തിലെ കറി ചൂണ്ടികാണിച്ചും, റൊട്ടി ഉയര്‍ത്തിക്കാട്ടിയും മനോജ് കുമാര്‍ ചോദിച്ചു.

3

'കുറച്ചുദിവസം മുമ്പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായുള്ള അലവന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്'. എന്നാല്‍ ലഭിക്കുന്നത് ഇത്രയും മോശമായ ഭക്ഷണമാണെന്നും പോലീസുകാരന്‍ പറയുന്നു.മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്നും എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നും മനോജ് കുമാര്‍ അരോപിച്ചിരുന്നു.

4

'പരാതി പറയുമ്പോള്‍ ഭീക്ഷണിപ്പെടുത്തുകയാണ്. ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പറയും' മനോജ് കുമാര്‍ വീഡിയോയില്‍ പറയുന്നു.സംഭവം വിവാദമായതോടെ വിശദീകരണവുമായി യുപി പോലീസ് രംഗത്തെത്തിയിരുന്നു. പരാതിയേക്കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു ഫിറോസാബാദ് പോലീസിന്‍റെ ട്വീറ്റ് .ഭക്ഷണത്തേക്കുറിച്ച് പരാതിപറഞ്ഞ കോണ്‍സ്റ്റബില്‍ മനോജ് കുമാറിനെ വിവിധ കാരണത്തിന്റെ പേരില്‍ 15 തവണ ശിക്ഷിച്ചതാണെന്നും ട്വീറ്റില്‍ പറയുന്നു.

5

പോലീസുകാർക്കുള്ള പോഷകാഹാര അലവൻസിൽ 25 ശതമാനം വർധന നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കും വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്കും 25 ശതമാനം ഡയറ്റ് അലവൻസ് വര്‍ധനവ് കൊടുക്കും എന്നായിരുന്നു പ്രഖ്യാപനം.റാങ്ക് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുക എന്നായിരുന്നു പ്രസ്താവന.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

English summary
Dal Or Water Another Uttar pradesh Cop Slams Mess Food, This Time An Inspecting Officer during an inspection at the mess
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X