ആധാര്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 30 വരെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി

Subscribe to Oneindia Malayalam

ദില്ലി: ആധാര്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 30 വരെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അത് തടസ്സമാകരുതെന്ന് സുപ്രീം കോടതി. ജൂണ്‍ 30 വരെ ആയിരുന്നു ഈ കാലാവധി. ആധാര്‍ ഇല്ലാത്തതു മൂലം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രകാരമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും സെപ്റ്റംബര്‍ 30 നു ശേഷം ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ ഇല്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

നടി പരാതിപ്പെട്ടില്ലെങ്കിലും അവര്‍ കുടുങ്ങും!! വാക്ക് കൊണ്ട് 'ആക്രമിച്ചവര്‍ക്ക്' എതിരേയും കേസ് ?

 aadhaar-ca

ജസ്റ്റിസ് ഖാന്‍വിക്കര്‍, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഹര്‍ജിയെ പിന്തുണക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരി പരാജയപ്പെടുകയായിരുന്നു. കേസില്‍ ജൂലൈ ഏഴിന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.

English summary
Deadline for availing benefits under various schemes has been extended to Sept 30,
Please Wait while comments are loading...