കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Google Oneindia Malayalam News

ലഖ്നൗ;സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് ശിഷ്യനായ ആനന്ദ് ഗിരിയ്ക്കും മറ്റ് ചിലർക്കുമെതിരേയാണ് കുറിപ്പിലെ പരാമർശങ്ങൾ എന്ന് പോലീസ് പറഞ്ഞു. യു.പിയിലെ പ്രയാഗ് രാജിൽ ഇദ്ദേഹം കഴിയുന്ന മഠത്തിലായിരുന്നു നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയറിൽ തൂങ്ങിയ നിലയിലായിരന്നു മൃതദേഹം.

Mahant Narendra Giri;

ആനന്ദ് ഗിരിയും മറ്റ് ചിലരുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്രയും കാലം അന്തസോടെയാണ് ജീവിച്ചതെന്നും അപമാനിതനായി മുന്നോട്ട് ജീവിക്കാൻ സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നതായി പ്രഖ്യാരാജ് ഐജി കെപി സിംഗ് വ്യക്തമാക്കി.

അതേസമയം ആരോപണങ്ങൾ തള്ളി ആനന്ദ് ഗിരി രംഗത്തെത്തി. തന്നെ കുടു്കാൻ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആനന്ദ് ഗിരി ആരോപിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭൂമാഫിയയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് ആനന്ദ് ഗിരി ഈരോപിച്ചു മഠത്തിന്റെ സ്വത്തുക്കൾ വിൽക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തിയ ആളുകളാണിവർ. എനിക്കും ഗുരുവിനും ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിരുന്നു. ഇപ്പോൾ ആത്മഹത്യാ കുറിപ്പിൽ തന്റെ പേര് എഴുതിയവരുടെ ലക്ഷ്യം തന്റെ അവസാനമാണെന്നും ആനന്ദ ഗിരി ആരോപിച്ചു. അതേസമയം ഉത്തർപ്രദേശ് പോലീസുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ താൻ ഹരിദ്വാറിലാണ് ഉള്ളത്. എന്നാൽ അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമായി ഹകരിക്കുന്നതിന് താൻ ഉടൻ പ്രയാഗ് രാജിലേക്ക് പോകുമെന്നും ആനന്ദ ഗിരി പറഞ്ഞു.

ഞാൻ അദ്ദേഹത്തോട് [മഹന്ത് നരേന്ദ്ര ഗിരി] സംസാരിച്ചിരുന്നു, അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഹരിദ്വാറിലേക്ക് വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആ സമയത്തൊന്നും അദ്ദേഹം യാതൊരു വിധത്തിലുള്ള മാനസിക അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തെ ആരോ പീഡിപ്പിക്കുകയും സമ്മർദ്ദം ചെലുത്തുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതാണ്. എന്റെ പേര് [ആത്മഹത്യാ കുറിപ്പിൽ] എഴുതാൻ അദ്ദേഹത്തെ ആരെങ്കിലും നിർബന്ധിക്കുകയോ അല്ലേങ്കിൽ മറ്റാരെങ്കിലും പേര് എഴുതി ചേർത്തതോ ആകാമെന്നും ആനന്ദ ഗിരി ആരോപിച്ചു. ഇക്കാര്യത്തിൽ നീതിപൂർവ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആനന്ദ് ഗിരി യുപി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഞാൻ ഉത്തരവാദിയാണെങ്കിൽ, ഞാൻ ശിക്ഷിക്കപ്പെടണം. എന്നാൽ ഉത്തരവാദികൾ ആരായാലും അവർക്കെതിരെ നടപടിയെടുക്കണം. മഠത്തിന്റെ സ്വത്തുക്കളിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുന്നത്? ഈ വസ്തുവകകൾ ആരുടെ പേരിലാണ് വിറ്റത്? ഇതെല്ലാം എന്നെയും എന്റെ ഗുരുജിയെയും അവസാനിപ്പിക്കാനുള്ള വലിയ ഗൂഡാലോചനയാണ്,ആനന്ദഗിരി ആരോപിച്ചു..

ഞാൻ അദ്ദേഹത്തോടൊപ്പം 25 വർഷം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തയ്യാറാകുന്ന ആളല്ല. നാല് കുംഭമേളകളുടെ മേൽനോട്ടം വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളിലും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ട് വച്ചു. അദ്ദേഹം ക്രൂരമായി ദ്രോഹിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പണത്തിന് വേണ്ടിയാണെന്നും ആനന്ദഗിരി പറഞ്ഞു. ശിഷ്യൻമാരായ അമർ ഗിരി, അജയ് സിംഗ് ,മനീഷ് ശുക്ല, ജാൻപൂരിലെ അഭിഷേക് മിശ്ര എന്നിവരാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെന്നും ആനന്ദ ഗിരി ആരോപിച്ചു.

ഈ വർഷം മേയിൽ, ആനന്ദ് ഗിരിയെ നിരഞ്ജനി അഖാരയിൽ നിന്നും ബഘാംബരി മഠത്തിൽ നിന്നും മഹന്ത് നരേന്ദ്ര ഗിരി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ മഠത്തിനും സന്യാസിമാര്ക്കും എതിരെ നടത്തിയ പരാമർശത്തിൽ മഹന്ത് നരേന്ദ്ര ഗിരിയുടെ കാൽക്കൽ വീണ് ആനന്ദ് ഗിരി ക്ഷമ ചോദിക്കുന്ന വീഡിയോ പിന്നീട് പ്രചരിച്ചിരുന്നു. മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കുന്നതിനെച്ചൊല്ലിയാണ് തർക്കമായിരുന്നു സംഭവത്തിന് പിന്നിൽ എന്നായിരുന്നു ആനന്ദഗിരിയുടെ വിശദീകരണം.

English summary
Death of Akhada Parishad President Mahant Narendra Giri; Suicide note found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X