യുപിയിൽ നിർണായക നീക്കം; അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്താൻ ചന്ദ്രശേഖർ ആസാദ്
ദില്ലി; 48 മണിക്കൂറിനിടെ മൂന്ന് മന്ത്രിമാരേയും 14 എം എൽ എമാരേയും രാജിവെപ്പിച്ച് ബി ജെ പി നേതൃത്വത്തെ വിറപ്പിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ അഖിലേഷിന്റെ സമാജ്വാദി പാർട്ടി. ദളിത് സമുദായാംഗങ്ങളായ നേതാക്കളാണ് രാജിവെച്ചത്. ദളിത് വിഭാഗങ്ങളോടുള്ള കടുത്ത അവഗരണനയിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി. ഇവർ ഉടൻ എസ് പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ യുപിയിൽ ശക്തമായ സ്വാധീനമുള്ള ദളിത് നേതാക്കളുടെ വരവോട മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ എസ് പിക്ക് സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ മറ്റൊരു നിർണായക നീക്കത്തിന് കൂടി അഖിലേഷ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. ദളിത് നേതാവും ഭീം ആർമി തലവനുമായ ചന്ദ്രശേഖർ ആസാദ് രാവണുമായി അഖിലേഷ് ഉടൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

ഇതിനോടകം തന്നെ ചെറുപാർട്ടികളുമായി സമാജ്വാദി പാർട്ടി ഉത്തർപ്രദേശിൽ സഖ്യത്തിൽ എത്തിയിട്ടുണ്ട്. അപ്നാ ദൾ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായാണ് എസ് പി സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽ സ്വാധീനമുള്ള ആസാദിന്റെ പാർട്ടിയുമായി സഖ്യത്തിനുള്ള സാധ്യത എസ് പി തേടുന്നത്.
നേരത്തേ ജാട്ട് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺ സിംഗിന്‍റെ ജന്മവാർഷികദിനത്തിൽ ചന്ദ്രശേഖർ ആസാദ് അദ്ദേഹത്തിന് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തതോടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ ചൂടുപിടിച്ചിരുന്നു. 1977 ൽ ദളിത് നേതാവായ ജഗജീവൻ റാം ചമാറിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിൽ നിന്നും തടഞ്ഞ നേതാവായിരുന്നു ചൗധരി സിംഗ്. ഇതെല്ലാം മറന്ന് കൊണ്ടുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ഉരുത്തിരിയുന്നതെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെട്ടത്.
ചൗധരി ചരൺ സിംഗിന്റെ കൊച്ചുമകനായ ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളുമായി ഇതിനകം എസ് പി സഖ്യം രൂപീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിൽ ജാട്ട് വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് ആർ എൽ ഡി. മാത്രമല്ല അഖിലേഷിന്റെ പിതാവ് മുലായം സിംഗിന്റെ രാഷ്ട്രീയ ഗുരു കൂടിയാണ് ചൗധരി ചരൺ സിംഗ്. ഇതോടെ ബി ജെ പിക്കെതിരെ വലിയ സഖ്യത്തിന് ഉടൻ കളമൊരുങ്ങിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം ആസാദുമായി സഖ്യത്തിന് അഖിലേഷ് തയ്യാറാകുമോയെന്നുള്ള ആശങ്കകളും ഉയപുന്നുണ്ട്. അഖിലേഷും ആർഎൽഡി തലവൻ ജയന്ത് ചൗധരിയും മറ്റ് ചെറിയ പ്രാദേശിക പാർട്ടികൾക്കൊപ്പം ഭീം ആർമിയെയും തങ്ങളുടെ തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമാക്കണമെന്ന നിലപാടിലാണ്. എന്നാൽ ഭിം ആർമിയെ സഖ്യത്തിലെടുക്കുന്നതിനോട് മുലായം സിംഗ് യാദവിന് താത്പര്യം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ചില മണ്ഡലങ്ങളിൽ ഭിം ആർമിയുമായി സഹകരണം മാത്രം മതിയെന്നാണ് മുലായത്തിന്റെ നിർദ്ദേശം. എന്തായാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിയോട് പോരാടാൻ എസ് പി നിലപാട് മയപ്പെടുത്തുമോയെന്ന് കാത്തിരുന്ന് കാണാം.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications