രാജ്യം വികസിച്ചില്ലെങ്കിലും ആസ്തി വികസിപ്പിച്ച് ബിജെപി; കോൺഗ്രസും മോശക്കാരല്ല, കണക്കുകൾ പുറത്ത്!
Recommended Video

കൊൽക്കത്ത: കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ രാഷ്ട്രീയ പാർട്ടിയുടെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത് വൻ വർധന. ഭരണ കക്ഷിയായ ബിജെപിക്ക് 2004-2005 വർഷത്തിൽ 122.93 കോടിയുടെ ആസ്തിയാണ് ഉണ്ടായിരുന്നെങ്കിൽ 2015-2016 ആകുമ്പോഴേക്കും ആസ്തി 893.88 കോടിയായ വർധിച്ചു. പതിനൊന്ന് വർഷം കൊണ്ട് ഭരണ കക്ഷിയായ ബിജെപിക്ക് ഉണ്ടായിരിക്കുന്നത് 627 ശതമാനം വർധനവാണ്.
സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോമും ഇലക്ഷൻ വാച്ചും ചേർന്നാണ് രാഷ്ടീയപാർട്ടികളുടെ ആസ്തികൾ കാണിച്ചുകൊണ്ടുള്ള കണക്കുകല‍് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം കോൺഗ്രസിന് 167.35 കോടിയിൽ നിന്ന് 758.79 കോടിയായ ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടികാണിക്കുന്നു. 25 ലക്ഷം ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെ ആസ്തി പതിനൊന്ന് വർഷത്തിനിടയിൽ കൂടിയിരിക്കുന്നത് 44.99 കോടിയായിട്ടാണെന്നും റിപ്പോട്ടിൽ പറയുന്നു.

നിക്ഷേപങ്ങളും വായ്പകളും
നിക്ഷേപങ്ങളും വായ്പകളുമടക്കമുള്ളവയെ പുറത്ത് വിട്ട കണക്കിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എഡിആര്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ വര്‍മ പറഞ്ഞു.

ആദായ നികുതി വകുപ്പിൻരെ കണക്ക്
തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

സിപിഎമ്മിന്റെ ആസ്തി
2004-05ല്‍ 90.55 കോടി ആയിരുന്ന സിപിഎമ്മിന്റെ ആസ്തി 437.78 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകളിൽ പറയുന്നു.

ആസ്തി ഇരട്ടിപ്പിച്ച് സിപിഐ
സിപിഐയുടെ ആസ്തി 5.56 കോടിയിൽ നിന്ന് പതിനൊന്ന് വർഷത്തിനിടയിൽ 10.18 കോടിയായി വർധിച്ചു.

ബിഎസ്പിയുടെ വർധനവ് ഇങ്ങനെ...
43.09 കോടിയായിരുന്ന ബിഎസ്പിയുടെ ആസ്തി 559.01 കോടിയായാണ് പതിനൊന്ന് ലക്ഷത്തിനിടെ വർധിച്ചത്. 1.6 കോടിയിൽ നിന്ന് എൻസിപിയുടെ ആസ്തി 14.54 ആയും വർധിച്ചിട്ടുണ്ട്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ










Click it and Unblock the Notifications