Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വീണ്ടും പീഡനം; പതിനാറ് കാരിയെ തടവിലാക്കി പീഡിപ്പിച്ചു

ദില്ലി: ദില്ലിയില്‍ നിന്നുള്ള കൂട്ട ബലാത്സംഗ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ദക്ഷിണ ദില്ലിയില്‍ പതിനാറുകാരിയെ തടവിലാക്കി കൂട്ട ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ട് ദിവസമാണ് തടവില്‍ പാര്‍പ്പിച്ചത്. കിരണ്‍ സിംഗ്, സഞ്ജയ് കുമാര്‍ എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്.

പ്രദേശത്തെ ഒരു ഫഌറ്റില്‍ വെച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. പ്രതികളുടെ സുഹൃത്തുക്കളായ മഹേഷ്, കാലാ എന്നിവര്‍ ചേര്‍ന്നാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തടവില്‍ നിന്നും പുറത്ത് വന്ന പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ആദ്യം മഹേഷാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.

Rape

കരണിനെ പെണ്‍കുട്ടിക്ക് മുന്‍ പരിചയമുണ്ട്. ഗുഡ്ഗാവ് ബസ്റ്റാന്റില്‍ നിന്നും കരണ്‍ ബൈക്കില്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തില്‍ കൊണ്ട് പോയി. പിന്നീടാണ് രണ്ട് പേരും ഫഌറ്റില്‍ എത്തിയത്. തുടര്‍ന്ന് പ്രതികളായ മൂന്ന് പേരും ഫഌറ്റിലേക്ക് എത്തിുകയായിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ കരണും സഞ്ജയുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് കുട്ടി പറഞ്ഞത്. വിവരങ്ങള്‍ പുറത്ത് പറയരുതെന്നും പ്രതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികളെല്ലാം ഒളിവിലാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+