Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസം കിട്ടാതെ കിതച്ച് ഡൽഹി; വായു ഗുണനിലവാരം അപകടാവസ്ഥയിൽ, വരുന്നു ഈ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ കൂടുതൽ കർശന നിയന്ത്രങ്ങൾ നാളെ മുതൽ നിലവിൽ വരും. ഈ ആഴ്‌ച തുടങ്ങിയതിന് ശേഷം ഇവിടുത്തെ വായു ഗുണനിലവാരം മോശം സാഹചര്യത്തിലാണ്. ഇതിന് പിന്നാലെയാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ ഫോർ എയർ ക്വളിറ്റി മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ 3 ഗണത്തിൽ പെടുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നാളെ മുതലാവും ഈ നിയന്ത്രണങ്ങൾ നിലവിൽ വരിക. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിർത്തി വയ്ക്കുന്ന രീതിയിലേക്ക് ഇതോടെ നഗരത്തിലെ സാഹചര്യം മാറും. കെട്ടിട നിർമ്മാണവും പൊളിക്കലും നിർത്തിവയ്ക്കും, അത്യാവശ്യമല്ലാത്ത ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-6 ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

delhiairquality

ഇതിന് പുറമേ നാളെ രാവിലെ 8 മണി മുതൽ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ ഫോർ വീലറുകൾ ഓടുന്നതിന് നിരോധനം ഏർപ്പെടുത്തുകയും വാണിജ്യ വാഹനങ്ങൾ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് വഴി മലിനീകരണം വലിയ തോതിൽ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നിലവിൽ ഈ നിയന്ത്രണങ്ങൾക്ക് പുറമേ റോഡുകളിൽ എപ്പോഴും സ്പ്രിങ്ക്ലർ ഉപയോഗിച്ച് വെള്ളം എത്തിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗതം ഉച്ചസ്ഥായിയിൽ ആവുന്ന സമയത്തിന് മുൻപ് തന്നെ ഇത് പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനൊപ്പം കാറുകൾ പൂർണമായും ഉപേക്ഷിച്ച് ഈ ദിവസങ്ങളിൽ പരമാവധി പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്താനാണ് ജനങ്ങളോട് അധികൃതർ നിർദ്ദേശിക്കുന്നത്.

ഡൽഹിയിലെ എക്യുഐ അഥവാ വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 428 പോയിന്റിൽ എത്തിയിരുന്നു. ഇത് ജനങ്ങളിൽ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കാനുള്ള സാധ്യതയാണ് വിദഗ്‌ധർ മുന്നോട്ട് വയ്ക്കുന്നത്. ആകെയുള്ള 39 നിരീക്ഷണ സ്‌റ്റേഷനുകളിൽ 32 ഇടത്തും 400 പോയിന്റിന് മുകളിലായിരുന്നു വായു ഗുണനിലവാരം എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

നിലവിൽ രാജ്യത്തെ ഏറ്റവും മോശം വായു ഗുണനിലവാരം ഉള്ള ഇടമാണ് ഡൽഹി. അതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജിആർഎപി മൂന്നാം ലെവൽ നിയന്ത്രണങ്ങൾ ഇവിടെ പ്രാബല്യത്തിൽ വരുന്നത്.

അതേസമയം, വായുഗുണനിലവാരം മോശമായ സാഹചര്യത്തിൽ ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകൾക്കും ഓൺലൈൻ പഠനം മതിയെന്നാണ് നിർദ്ദേശം. കൂടുതൽ നിർദ്ദേശങ്ങൾ വരുന്നത് വരെ തൽസ്ഥിതി തുടരാനാണ് അറിയിച്ചിരിക്കുന്നത്. വിദ്യർത്ഥികളിൽ വായു ഗുണനിലവാരം കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സിഎക്യൂഎമ്മും ഇതിന് നിർദ്ദേശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+