മനീഷ് സിസോദിയ തോറ്റു; വന്‍ വീഴ്ചയില്‍ എഎപി, നേതാക്കളെ നോട്ടമിട്ട ബിജെപി തന്ത്രം
ഡല്‍ഹി: ബിജെപിയുടെ വന്‍ മുന്നേറ്റത്തില്‍ അടിപതറി എഎപി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജങ്പുരയില്‍ ജനവിധി തേടിയ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തോറ്റു. 600 വോട്ടുകള്‍ക്കാണ് തോല്‍വി എന്ന് സിസോദിയ പ്രതികരിച്ചു. അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെ എഎപിയുടെ പ്രമുഖ നേതാക്കളെല്ലാം തോറ്റു.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജങ്പുരയില്‍ വലിയ പ്രതീക്ഷയിലാണ് ഇത്തവണ സിസോദിയ മല്‍സരത്തിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് ഇവിടെ ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. 600 വോട്ടുകള്‍ക്ക് തോറ്റുവെന്ന് സിസോദിയ തന്നെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിടിച്ച വോട്ട് സിസോദിയക്ക് തിരിച്ചടി ലഭിക്കാന്‍ കാരണമായി എന്നും വിലയിരുത്തലുണ്ട്.

ഫര്‍ഹാദ് സുരിയാണ് കോണ്‍ഗ്രസിന് വേണ്ടി ജങ്പുരയില്‍ കളത്തില്‍ ഇറങ്ങിയത്. 6000ത്തില്‍ അധികം വോട്ട് അദ്ദേഹം നേടി. കോണ്‍ഗ്രസും എഎപിയും ഒന്നിച്ച് മല്‍സരിച്ചാല്‍ ഇവിടെ നേട്ടം കൊയ്യുമായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും സഖ്യം ചേരാന്‍ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ തയ്യാറായിരുന്നില്ല. എഎപിയുടെ വിജയം തങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
സിസോദിയ 2020ല്‍ മല്‍സരിച്ച പത്പര്ഗഞ്ചിലും എഎപി തോറ്റു. ഇത്തവണ എഎപിക്ക് വേണ്ടി മുതിര്‍ന്ന നേതാവ് അവധ് ഓജ ആയിരുന്നു ജനവിധി തേടിയത്. 2020ല്‍ 3000 വോട്ടിന് സിസോദിയ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 21000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് അവധ് ഓജ തോറ്റത്. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗി ആണ് ജയിച്ചത്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുകയും അടുത്ത തിരഞ്ഞെടുപ്പില്‍ ഇവിടെ തന്നെ മല്‍സരിക്കുകയും ചെയ്യുമെന്ന് ഓജ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയുടെ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു മനീഷ് സിസോദിയ. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ അദ്ദേഹം 4000ത്തോളം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു. ജനങ്ങളുടെ മികച്ച പിന്തുണ തനിക്ക് ലഭിച്ചെന്നും ഇനി ബിജെപിയുടെ സ്ഥാനാര്‍ഥി മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിസോദിയ പ്രതികരിച്ചു. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപിക്ക് ഡല്‍ഹിയുടെ ഭരണം തിരിച്ചുകിട്ടിയിരിക്കുന്നത്.
നേരത്തെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു ഡല്‍ഹി. അക്കാലത്ത് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു. 1993ലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് 1998ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. 15 കൊല്ലം കോണ്‍ഗ്രസ് ഭരിച്ച ശേഷമാണ് 2015ല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി ഭരണം പിടിച്ചത്. മൂന്നാമൂഴത്തില്‍ എഎപി വീണിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications