ദളിത് വോട്ടുകൾ നിലനിർത്തി ആം ആദ്മി; 12 സംവരണ സീറ്റുകളിലും വിജയം
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്തെ മുഴുവൻ സംവരണ സീറ്റുകളിലും വിജയം നേടി ആം ആദ്മി പാർട്ടി. ദില്ലിയിലെ പ്രധാന വോട്ട് ബാങ്കായ ദളിത് വോട്ടർമാരെ ലക്ഷ്യമിട്ട് ആം ആദ്മിയും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. ദില്ലിയിൽ ആകെ 12 ശതമാനം ദളിത് വോട്ടുകളാണുള്ളത്. 12 സീറ്റുകളിലാണ് സംവരണം ഏർപ്പെടുത്തിയിരുന്നത്. ഇത് മുഴുവൻ സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് ആം ആദ്മി.
2015ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുഴുവൻ സംവരണ സീറ്റുകളിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്. ബിജെപിയുടെ ദളിത് നേതാവായ രവീന്ദർ കുമാർ മാത്രമാണ് സംവരണ സീറ്റിൽ അൽപ്പസമയത്തേയ്ക്കെങ്കിലും ലീഡ് ചെയ്തത്. എന്നാൽ ആം ആദ്മിയുടെ ജയ് ഭഗവാൻ അന്തിമ വിജയം നേടുകയായിരുന്നു.

2015ൽ ആം ആദ്മി പാർട്ടി നേതാവ് വേദ് പ്രകാശായിരുന്നു ഈ സീറ്റിൽ വിജയിച്ചത്. അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു. 2017ലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി നേതാവ് രാം ചന്ദർ ഈ സീറ്റിൽ വിജയിച്ചെങ്കിലും ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ രാം ചന്ദറിന് സീറ്റ് നിഷേധിക്കുകായിരുന്നു.












Click it and Unblock the Notifications