കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവാരമുള്ള വിദ്യാഭ്യാസം.... ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, ദില്ലിയില്‍ എഎപി പ്രകടന പത്രിക ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ പ്രകടന പത്രിക പുറത്തുവിട്ടു. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ശുദ്ധ ജലം, 24 മണിക്കൂറും വൈദ്യുതി തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്്. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസും ബിജെപിയും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഎപി പുതിയ വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടന പത്രിക പുറത്തുവിട്ടത്.

1

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് എഎപിയുടെ 28 പോയിന്റുള്ള ഗ്യാരണ്ടി കാര്‍ഡ് പുറത്തിറക്കിയത്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 28 കാര്യങ്ങളാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വീടുവീടാന്തരം എത്തിക്കുമെന്ന് സിസോദിയ പറഞ്ഞു. 10 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ തീര്‍ത്ഥയാത്ര ലഭ്യമാക്കും. സഫായ് കര്‍മചാരികള്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കും.

എല്ലാ സാധാരണക്കാര്‍ക്കും അഭിമാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് എഎപിയുടെ ലക്ഷ്യമെന്ന് സിസോദിയ പറഞ്ഞു. വിദ്യാഭ്യാസം എഎപിയുടെ പ്രധാന നയമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ നല്‍കും. ദേശസ്‌നേഹം കരിക്കുലത്തിന്റെ ഭാഗമാക്കി ദില്ലിയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്നും സിസോദിയ വ്യക്തമാക്കി.

വീണ്ടും അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ സജ്ജമാക്കും. ഇതിനായി പൈലറ്റ് പ്രൊജക്്ട് കൊണ്ടുവരും. ദില്ലിയില്‍ ജനലോക്പാല്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അധികാരത്തിലെത്തിയാല്‍ തുടരുമെന്ന് സിസോദിയ പറഞ്ഞു. എഎപിയുടെ പ്രകടനപത്രികയിലൂടെ യുവാക്കള്‍, സ്ത്രീകള്‍, സാധാരണക്കാര്‍ എന്നിവരെ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് സിസോദിയ വ്യക്തമാക്കി. അതേസമയം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍, അദ്ദേഹവുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടിദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടി

English summary
delhi elections 2020 aap releases manifesto promises quality education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X