കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ റാലിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആള്‍ മരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദര്‍ സിംഗ് എന്നയാളാണ് മരിച്ചത്. ബുധനാഴ്ച ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച കിസാന്‍ റാലിയില്‍ വെച്ചായിരുന്നു ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബി ജെ പിയുടെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചത്. ദില്ലിയിലെ ജന്തര്‍ മന്ദിറിന് സമീപത്ത് വെച്ച് ഒരു മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചു. ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ ഗജേന്ദര്‍ സിംഗിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

kejriwal

അരവിന്ദ് കെജ്രിവാള്‍ റാലിക്കെത്തി അല്‍പസമയം കഴിഞ്ഞാണ് ഗജേന്ദര്‍ സിംഗ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരത്തില്‍ കയറി ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നത് ടി വി ക്യാമറകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇയാള്‍ മരത്തില്‍ കെട്ടിത്തൂങ്ങിയതും ആപ്പ് വോളന്റിയര്‍മാര്‍ മരത്തില്‍ കയറി രക്ഷിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English summary
A farmer, who attempted suicide at Arvind Kejriwal's rally in Delhi, has been declared dead on Wednesday, April 22. The farmer hanged himself from a tree at the venue where Aam Aadmi Party (AAP) held Kissan Rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X