മകളെ കഴുത്തറുത്ത് കൊന്നത് പിതാവ്: നാടകം പൊളിച്ച് പോലീസ്, 13 കാരിയുടെ മരണം ദുരഭിമാനക്കൊല!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: 40കാരനായ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. 13 വയസ്സുകാരിയായ മകളെയാണ് പിതാവ് കുത്തിക്കൊലപ്പെടുത്തിയത്. മൊബൈൽ ഷോപ്പ് ജീവനക്കാരനായ ഒരു യുവാവുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സംഭവം. ഈസ്റ്റ് ദില്ലിയിലെ കാരവാല്‍ നഗറിൽ മൊബൈല്‍ ഷോപ്പ് നടത്തിവരുന്ന യുവാവുമായുള്ള ബന്ധത്തെത്തുടർന്നാണ് പിതാവ് മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവം ദുരഭിമാനക്കൊലയാണെന്നും സംശയമുയർന്നിട്ടുണ്ട്.

ഗാസിയാബാദിലെ ട്രോണിക സിറ്റിയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു മൃതദേഹം പെണ്‍കുട്ടിയുടെ മ‍ൃതദേഹം കണ്ടെത്തിയത് എങ്കിലും കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ പിതാവാണ് മൃതദേഹം കണ്ടെത്തിയതായി പോലീസില്‍ വിവരമറിയിക്കുന്നത്.

പിതാവ് അറസ്റ്റില്‍

പിതാവ് അറസ്റ്റില്‍


13കാരിയായ മകള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പിതാവ് സുധേഷ് കുമാറാണ് അറസ്റ്റിലായിട്ടുള്ളത്. പെണ്‍കുട്ടിയെ അവസാനം കണ്ടത് പിതാവിനൊപ്പം ബൈക്കിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. സുധേഷ് കുമാര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കുടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയായിരുന്നു. ദില്ലിയില്‍ ഒരു പേസ്ട്രീ കട നടത്തിവരികയായിരുന്നു ഇയാള്‍.

സൗഹൃദം വിനയായി

സൗഹൃദം വിനയായി


സമീപത്തെ മൊബൈല്‍ ഷോപ്പുകാരനൊപ്പം മകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ശകാരിച്ചിരുന്നു. ഇരുവരും തമ്മില്‍ കാരണരുതെന്നും പിതാവ് കടയുടമയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു. എന്നാല്‍ വിലക്കുകളും ലംഘിച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പിതാവ് മകളെ കുത്തി കൊലപ്പെടുത്തുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയെ മകളെ സംശയത്തിന്റെ പേരില്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

മകളെ കൊലപ്പെടുത്തി ഉപേക്ഷിച്ചു

മകളെ കൊലപ്പെടുത്തി ഉപേക്ഷിച്ചു

ബുധനാഴ്ച മോമോസ് വാങ്ങാന്‍ പുറത്തിറങ്ങിയ മകളെ പിന്തുടര്‍ന്നെത്തിയ പിതാവ് കത്തികൊണ്ട് മകളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തന്നോട് കള്ളം പറഞ്ഞ് മകള്‍ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് സംശയിച്ചാണെന്നാണ് പിതാവ് ഈ കൃത്യത്തിന് മുതിരുന്നത്. മകളെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തുവച്ച് വധിക്കുകയായിരുന്നു. കഴുത്തറുത്ത ശേഷം മുഖത്തും ശരീരത്തിലും നിരവധി പരിക്കുകളേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലനടത്തിയതിന് ശേഷം കത്തിയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഓവുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് തെളിവെടുപ്പ്

പോലീസ് തെളിവെടുപ്പ്


മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പരാതി നല്‍കുയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അഴുക്കുചാലില്‍ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൊല നടത്താനുപയോഗിച്ച കത്തിയും കണ്ടെടുക്കുകയായിരുന്നു. അതേസമയം സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a suspected case of honour killing, a 40-year-old man allegedly stabbed his 13-year-old daughter to death on Wednesday because he was allegedly enraged over her friendship with a man who runs a mobile shop in their neighbourhood in east Delhi’s Karawal Nagar, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്