കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി; ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തെ പ്രധാന കളിസ്ഥലമായ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി. ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന് ദില്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഡിഡിസിഎയുടെ മുന്‍ അധ്യക്ഷനാണ് അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. ജെയ്റ്റിലിയോടുള്ള ആദരസൂചകമായിട്ടാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയത്.

Arun

സപ്തംബര്‍ 12നാണ് സ്റ്റേഡിയത്തിന്റെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. അന്ന് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം നവീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് സ്റ്റേഡിയത്തിന് പേരിടുന്നതെന്നും ഡിഡിസിഎ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു.

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്‌റ, റിഷഭ് പന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കിയ വ്യക്തി കൂടിയാണ് അരുണ്‍ ജെയ്റ്റ്‌ലിയെന്നും രജത് ശര്‍മ കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയത്തില്‍ കാണികള്‍ക്കുള്ള സൗകര്യവും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും വിപുലീകരണവും നടത്തിയത് അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎ അധ്യക്ഷയായ വേളയിലാണ്.

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

ശ്വാസകോശത്തിനുള്ള അസുഖം കാരണം ദീര്‍ഘനാള്‍ ചികില്‍സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റിലിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.

English summary
Delhi Feroz Shah Kotla to be renamed as Arun Jaitley Stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X