കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടബലാത്സംഗം; പ്രതിയുടെ വീഡിയോ സംപ്രേക്ഷണം ചെയ്യാന്‍ വിലക്ക്

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ട ബലാത്സംഗക്കേസുമായ ബന്ധപ്പെട്ട് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ചാനലുകളെ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കി. പ്രതി മുകേഷ് സിങ് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ലെസ്ലീ ഉഡ്വിന്‍ എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരിയാണ് 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററി ചിത്രീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡോക്യുമെന്ററിക്ക് ചിത്രീകരിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ജയില്‍ അധികൃതരെ കാണിച്ചതിനുശേഷം മാത്രമേ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടായില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

mukesh-singh

പ്രതി മുകേഷ് സിങിന്റെ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിഹാര്‍ ജയിലില്‍ ഡി.ജി.പി. ജനറല്‍ അലോക് കുമാര്‍ വര്‍മയെ വിളിച്ച് വിശദീകരണം തേടി. അതേസമയം, ഡോക്യുമെന്ററി ബിബിസിക്ക് കൈമാറിയതോടെ അത് ഇന്ത്യയ്ക്ക് പുറത്ത് സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.

ബലാത്സംഗത്തിന് പെണ്‍കുട്ടി തന്നെയാണ് ഉത്തരവാദി എന്ന തരത്തിലുള്ള മുകേഷ് സിങിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പെണ്‍കുട്ടി തങ്ങള്‍ക്ക് വഴങ്ങിത്തരണമായിരുന്നെന്നും നിലവിളിച്ചതുകൊണ്ടാണ് കൊലപ്പെടുത്തേണ്ടിവന്നതെന്നും പ്രതി പറഞ്ഞിരുന്നു. കൂടാതെ സ്ത്രീ സമൂഹത്തെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശവും മുകേഷ് സിങ് നടത്തി.

English summary
Delhi Gang-Rape Convict's Interview ; Delhi Police Gets Restraining Order on Broadcast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X