Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി മനോരോഗിയും ഭീരുവെന്നും കെജ്രിവാള്‍: പ്രസ്താവന നീചമെന്ന് ബിജെപി

ദില്ലി: തന്റെ ഓഫിസ് റെയ്ഡ് നടത്തി സീല്‍ ചെയ്തതിനെ ഭീരുക്കളുടെ നടപടിയെന്ന് വിശേഷിപ്പിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാരല്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരും മനോരോഗിയുമാണെന്ന് കെജ്രവാള്‍ പറഞ്ഞു. രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ മോദിയ്ക്ക് സാധിക്കാത്തതാണ് സിബിഐ റെയ്ഡിന് പിന്നില്‍.

തന്റെ ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രതികരിച്ചത്. ഇത് സര്‍ക്കാരിനെ അപമാനിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കെജ്രിവാളിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാളിന്റെ പ്രസ്താവന നീചമായിപോയെന്ന് ബി ജെ പി വക്താവ് പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. വിശ്വസനീയമായ പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമേ ഇത്തരം പരിശോധനയ്ക്ക് മുതിരാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മനോരോഗി

പ്രധാനമന്ത്രി മനോരോഗി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരും മനോരോഗിയുമാണെന്ന് കെജ്രവാള്‍ പറഞ്ഞു. രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ മോദിയ്ക്ക് സാധിക്കാത്തതാണ് സിബിഐ റെയ്ഡിന് പിന്നിലെന്നും കെജ്രിവാള്‍.

സര്‍ക്കാറിനെ അപമാനിക്കാന്‍ നീക്കം

സര്‍ക്കാറിനെ അപമാനിക്കാന്‍ നീക്കം

ദില്ലി സര്‍ക്കാരിനെ അപമാനിക്കാനുള്ള നീക്കമാണ് ഓഫീസ് റെയ്ഡ് നടത്തി സീല്‍ ചെയ്തതെന്ന് കെജ്രിവാള്‍ പറഞ്ഞു.

അഴിമതിയുടെ പേരില്‍ പുറത്താക്കിയത്

അഴിമതിയുടെ പേരില്‍ പുറത്താക്കിയത്

ഒരു മുഖ്യമന്ത്രിയേയും മുതിര്‍ന്ന ഉദ്യോഗസ്ഥനെയും അഴിമതിയുടെ പേരില്‍ പുറത്താക്കിയ ഏകമുഖ്യമന്ത്രിയാണ് താനെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ കേസുകള്‍ സി ബി ഐയ്ക്ക് കൊടുത്തിരുന്നു.

സി ബി ഐ നിലപാട് കള്ളം

സി ബി ഐ നിലപാട് കള്ളം

ദില്ലി മുഖ്യമന്ത്രിയുടെ ഓഫിസില്‍ അല്ല പരിശോധന നടത്തിയെന്ന സി ബി ഐയുടെ നിലപാട് കള്ളമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

 ഫയലുകള്‍ പരിശോധിച്ചത്

ഫയലുകള്‍ പരിശോധിച്ചത്

ഓഫിസിലെ എല്ലാ ഫയലുകളും സിബി ഐ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിക്ക് ഏത് ഫയലാണ് വേണ്ടതെന്നും കെജ്രിവാള്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+