Get Updates
Get notified of breaking news, exclusive insights, and must-see stories!

42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഉത്തര്‍ പ്രദേശ് ഹാഷിംപുര കൂട്ടക്കൊല കേസില്‍ ദില്ലി ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസില്‍ പ്രതികളായ 16 മുന്‍ പോലീസുകാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 1987ലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിചാരണ കോടതി പ്രതികളെ വെറുതെവിട്ട കേസാണിത്. അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി വിധി. വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സംഘര്‍ഷാവസ്ഥ നിലനിന്ന കാലത്തെ പോലീസ് ക്രൂരത രാജ്യത്തെ കറുത്ത ദിനിങ്ങളിലൊന്നാണ്.....

കൂട്ടക്കൊല നടത്തിയവര്‍

കൂട്ടക്കൊല നടത്തിയവര്‍

ഉത്തര്‍ പ്രദേശ് പോലീസിലെ പ്രത്യേകവിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) യിലെ പോലീസുകാരാണ് കൂട്ടക്കൊല നടത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ദില്ലി ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്.

നദിക്കരയില്‍ നിര്‍ത്തി വെടിവച്ചു

നദിക്കരയില്‍ നിര്‍ത്തി വെടിവച്ചു

നിരായുധരായ യുവാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് നദിക്കരയില്‍ നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നുവെന്നാണ് കേസ്. പ്രതികളായ 16 പോലീസുകാരും സര്‍വീസില്‍ നിന്നു വിരമിച്ചിരുന്നു. 1987 മെയ് 22നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉത്തര്‍ പ്രദേശില്‍ നടന്നത്. മീററ്റില്‍ വര്‍ഗീയ കലാപം നടക്കുന്ന വേളയിലാണ് ഈ കൂട്ടക്കൊല.

വര്‍ഗീയ കലാപത്തിനിടെ

വര്‍ഗീയ കലാപത്തിനിടെ

1987 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മീററ്റിലുണ്ടായ കലാപത്തില്‍ 350 പേരാണ് കൊല്ലപ്പെട്ടത്. മീററ്റിലെ ഹാഷിംപുരയിലുള്ള 42 മുസ്ലിം യുവാക്കളെ രാത്രി പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. നദിക്കരയില്‍ വച്ചാണ് യുവാക്കളെ വെടിവച്ചുകൊന്നത്. ശേഷം കനാലിലേക്ക് തള്ളുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം

ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. 19 പോലീസുകാരായിരുന്നു പ്രതികള്‍. 2000 മെയ് മാസത്തില്‍ 16 പ്രതികള്‍ കീഴടങ്ങി. ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്ന് പ്രതികള്‍ മരിച്ചു.

സുപ്രീംകോടതി ഇടപെടല്‍

സുപ്രീംകോടതി ഇടപെടല്‍

കേസില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്ന് ആരോപണമുയര്‍ന്നു. 2002ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേസ് ഗാസിയാബാദ് കോടതിയില്‍ നിന്ന് ദില്ലി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2015ല്‍ ദില്ലി വിചാരണ കോടതി തെളിവില്ലെന്ന് വ്യക്തമാക്കി പ്രതികളെ വെറുതെവിട്ടു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളിലാണ് ദില്ലി ഹൈക്കോടതി വിധി.

രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നസീര്‍

രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നസീര്‍

കഴിഞ്ഞ 31 വര്‍ഷമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ചില സ്വകാര്യ വ്യക്തികള്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരുന്നത്. കൂട്ടക്കൊലക്കിടെ രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നസീറും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+