ഐഎഎസ് കോച്ചിംഗ് സെന്റർ ദുരന്തം: സ്ഥാപന ഉടമയും കോർഡിനേറ്ററും പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലുള്ള യു പി എസ് സി കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഉടമയെയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോർഡിനേറ്ററെയും കസ്റ്റഡയിൽ എടുത്തു. ഞായറാഴ്ച രാവിലെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്.
കോച്ചിംഗ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിനിടയിൽ പേരുകൾ ഉയർന്നാൽ കർശനമായ നിയമനടപടി നേരിടേണ്ടിവരുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ), ഹർഷവർധൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള നവീൻ ഡാൽവിൻ, ഉത്തർപ്രദേശിലെ അംബേദ്കർ നഗർ സ്വദേശി ശ്രേയ യാദവ്, തന്യ സോണി എന്നിവരാണ് മരിച്ചത്.

കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി വിദ്യാർത്ഥികൾ ഇൻസ്റ്റ്റ്റ്യൂട്ടിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രജീന്ദർ നഗർ പോലീസ് സ്‌റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഡി സി പി സൂചിപ്പിച്ചു. കോച്ചിംഗ് സെൻ്റർ, ബിൽഡിംഗ് മാനേജ്‌മെൻ്റ്, പ്രദേശത്തെ ഡ്രെയിനേജ് സിസ്റ്റം കൈകാര്യം ചെയ്യുന്നവർ എന്നിവർക്കെതിരെയുള്ള കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കനത്ത മഴയിൽ റാവുസ് ഐ എ എസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറുകയായിരുന്നു. സമീപത്തെ അഴുക്കുചാല് പൊട്ടി ബേസ്‌മെൻ്റിലേക്ക് വെള്ളം കയറാൻ ഇടയാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡൽഹി ഫയർ സർവീസസിനും എൻഡിആർഎഫ് ടീമിനും വൈകിട്ട് ഏഴുമണിയോടെ അടിയന്തര കോൾ ലഭിക്കുകയും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്തു.
നവീൻ ഡാൽവിൻ, ശ്രേയ യാദവ്, തന്യ സോണി എന്നിവരുടെ പോസ്റ്റ്‌മോർട്ടം ആർഎംഎൽ ആശുപത്രിയിലാണ് നടക്കുന്നത്. അതേ സമയം ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി സഭവത്തിൽ പ്രതികരിച്ചു.
"ഓരോ മിനിറ്റിലും സംഭവത്തിൻ്റെ അപ്‌ഡേറ്റുകൾ ഞാൻ അന്വേഷിക്കുന്നുണ്ട്, അവർ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പുനൽകിയ മന്ത്രി, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ട് സഹിതം ഡൽഹി ചീഫ് സെക്രട്ടറിയോട് മജിസ്‌ട്രേറ്റ് തല അന്വേഷണം.
ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് രംഗത്ത് വന്നു. ഇത്തരമൊരു സംഭവം ഇതാദ്യമായല്ല, വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ സാധാരണമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications