ദില്ലി- മോസ്കോ വിമാനം അടിന്തരമായി തിരിച്ചുവിളിച്ചു: തെറ്റ് പറ്റിയത് അധികൃതർക്ക്
ദില്ലി: പൈലറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദില്ലി- മോസ്കോ എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിന്ന പൈലറ്റുമാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയതോടെയാണ് സംഭവം. യാത്രയ്ക്ക് മുമ്പ് പരിശോധനാ ഫലം പരിശോധിച്ചതെങ്കിലും നെഗറ്റീവായി കാണുകയായിരുന്നു. ഇതോടെയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. പൈലറ്റിന്റെ ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. ഉസ്ബെക്കിസ്ഥാനിലെത്തിയ വിമാനം ശനിയാഴ്ച ഉച്ചയോടെ തന്നെ ദില്ലിയിൽ തിരിച്ചെത്തുകയും ചെയ്തു.
ഇന്ത്യയിൽ നിന്ന് റഷ്യയിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെട്ട വിമാനം ആയിരുന്നതിനാൽ തന്നെ വിമാനത്തിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ എയർബസ് എ-320 നിയോ എന്ന വിമാനത്തിലെ തിരിച്ചെത്തിയ എല്ലാ ജീവനക്കാരെയും മാനദണ്ഡം അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനത്തിൽ അണുനശീകരണം നടത്തിയെങ്കിലും മറ്റൊരു വിമാനമാണ് ശനിയാഴ്ച വൈകിട്ടോടെ ദില്ലിയിൽ നിന്ന് മോസ്കോയിലേക്ക് പുറപ്പെട്ടത്. കൊറോണ വ്യാപനത്തോടെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വിമാനം പുറപ്പെട്ടത്.

വീണ്ടും എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരുടെ പട്ടിക പരിശോധിച്ചതോടെയാണ് ഇന്ത്യയിൽ പുറപ്പെട്ട പൈലറ്റുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് അബദ്ധത്തിൽ പൈലറ്റിന് യാത്ര ചെയ്യാൻ അനുമതി നൽകിയതായി തിരിച്ചറിഞ്ഞ് വിമാനം തിരികെ വിളിക്കുന്നത്. ഉസ്ബക്കിസ്ഥാനിലെത്തിയ വിമാനമാണ് ഇതോടെ ദില്ലിയിലേക്ക് തിരിച്ചത്. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ നൂറ് കണക്കിന് എയർ ഇന്ത്യാ വിമാനങ്ങളാണ് ദിനം പ്രതി സർവീസ് നടത്തുന്നത്. ഓരോ വിമാനവും സർവീസ് നടത്തുന്നതിന് മുമ്പായി ജീവനക്കാരെ പരിശോധിച്ചിരിക്കണമെന്നാണ് സർക്കാർ മാർഗ്ഗനിർദേശം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications